ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെതിരെ വിജയം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യക്ക് ഒരു ചരിത്ര നേട്ടം കൂടി. ഒരു ചാമ്പ്യന്‍സ് ട്രോഫി പതിപ്പില്‍ രണ്ട് ബൗളര്‍മാര്‍ അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് ഇന്ത്യ.
ന്യൂസിലാന്‍ഡിനെതിരെ വരുണ്‍ ചക്രവര്‍ത്തി അഞ്ച് വിക്കറ്റ് നേടിയതോടെയാണ് ഇന്ത്യക്ക് ഈ നേട്ടം സ്വന്തമായത്.
Varun Chakravarthy returns to the side with a maiden ODI five-for 👌#ChampionsTrophy #NZvIND ✍️: https://t.co/F2UBD2cv49 pic.twitter.com/jTneVGTBAU
— ICC (@ICC) March 2, 2025
നേരത്തെ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമിയും ഇത്തരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു.
പത്ത് ഓവറില്‍ 53 റണ്‍സ് മാത്രം വിട്ടു നല്‍കിയാണ് താരം ഈ നേട്ടം കൈവരിച്ചത്. സൗമ്യ സര്‍ക്കാര്‍, മെഹ്ദി ഹസ്സന്‍ മിറാസ്, ജാക്കര്‍ അലി, തന്‍സിം ഹസന്‍ സാകിബ്, തസ്‌കിന്‍ അഹമ്മദ് എന്നിവരുടെ വിക്കറ്റുകളാണ് ഷമി നേടിയത്.
അതേസമയം, ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ പകരക്കാനായി എത്തിയാണ് വരുണ്‍ ചക്രവര്‍ത്തി അഞ്ച് വിക്കറ്റ് നേടിയത്. പത്ത് ഓവറില്‍ 42 റണ്‍സാണ് താരം വിട്ടു നല്‍കിയത്. വില്‍ യങ്, ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്‌റി എന്നിവരെയാണ് മിസ്റ്ററി സ്പിന്നര്‍ വീഴ്ത്തിയത്.
മത്സരത്തില്‍ വരുണ്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും സ്വന്തമാക്കിയിരുന്നു. ഈ മത്സരം താരത്തിന്റെ ആദ്യ ചാമ്പ്യന്‍സ് ട്രോഫി മത്സരവും രണ്ടാമത്തെ മാത്രം ഏകദിനവുമാണ്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇനി ഇന്ത്യക്ക് ഓസ്ട്രേലിയക്കെതിരായ സെമി ഫൈനല്‍ മത്സരമാണുള്ളത്. മാര്‍ച്ച് നാലിന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. കീരീടം തന്നെയാണ് രോഹിതിന്റെയും സംഘത്തിന്റെയും ലക്ഷ്യം.
Content Highlight: India becomes the first team with 2 bowlers taking a fifer in a Champions Trophy edition.