| Thursday, 11th December 2014, 12:21 pm

ആസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ ഭേദപ്പെട്ട നിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഡലൈഡ്: അലലൈഡ് ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയിലേക്ക്. കോഹ്‌ലി, രഹാനെ,  മുരളി വിജയ്, പുജാര എന്നിവര്‍ ഇന്ത്യയ്ക്ക് വേണ്ടി അര്‍ധ സെഞ്ച്വറി നേടി. 300 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യയിപ്പോള്‍.

ഓസ്‌ട്രേലിയയ്ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടമായി. ആറ് വിക്കറ്റ് ബാക്കി നില്‍ക്കെ ഒന്നാം ഇന്നിങ്‌സ് വിജയത്തിനായി ഇന്ത്യയ്ക്ക് ഇനി 218 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയുമാണ് ഇപ്പോള്‍ ഗ്രീസിലുള്ളത്. 142 പന്തില്‍ കോഹ്‌ലി 78 റണ്‍സ് നേടിയിട്ടുണ്ട്. 17 ബോളില്‍ ഒന്‍പത് റണ്‍സാണ് രോഹിത് ശര്‍മ നേടിയിരിക്കുന്നത്.

ചേതേശ്വര്‍ പുജാര 135 ബോളില്‍ 73 റണ്‍സെടുത്തതിന് ശേഷമാണ് പുറത്തായത്. അജിങ്ക്യ രഹാനെ (62),  മുരളി വിജയ് (53) ശിഖര്‍ ധവാന്‍ (25)എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക നഷ്ടമായിരിക്കുന്നത്.

517 റണ്‍സിനാണ് ഓസീസ് ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. ആസ്‌ട്രേലിയയ്ക്ക് വേണ്ടി നതാന്‍ ലയണ്‍  രണ്ട് വിക്കറ്റും മിച്ചല്‍ ജോണ്‍സണ്‍ റിയാന്‍ ഹാരിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിലാണ് പുജാര അവസാനമായി അര്‍ധ സെഞ്ച്വറി നേടിയിരുന്നത്.

We use cookies to give you the best possible experience. Learn more