2020 ല്‍ ഇന്ത്യ സമ്പൂര്‍ണ 4ജി രാജ്യമാകുമെന്ന് മുകേഷ് അംബാനി
Tech
2020 ല്‍ ഇന്ത്യ സമ്പൂര്‍ണ 4ജി രാജ്യമാകുമെന്ന് മുകേഷ് അംബാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th October 2018, 10:56 pm

ന്യൂദല്‍ഹി: 2020 ആകുമ്പോഴേക്ക് ഇന്ത്യ സമ്പൂര്‍ണ 4ജി രാജ്യമാകുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഗ്രാമങ്ങളിലേക്ക് ജിയോ എത്തിക്കാന്‍ കഴിഞ്ഞതില്‍ താന്‍ സന്തോഷവാനാണെന്നും ദല്‍ഹിയില്‍ ഇന്ത്യാ മൊബൈല്‍ കോണ്‍ഗ്രസില്‍ സംസാരിക്കവേ മുകേഷ് അംബാനി പറഞ്ഞു.

2020 ആകുന്നതോടെ ഇന്ത്യ സമ്പൂര്‍ണമായി 4ജി രാജ്യമാകും. ആ സമയത്ത് ഇന്ത്യ 5ജി സ്വീകരിക്കാന്‍ സജ്ജമായ രാജ്യം കൂടിയാവും മുകേഷ് അംബാനി പറഞ്ഞു. ഇന്ത്യ ഇപ്പോള്‍ സംരഭകകുതിപ്പിലാണെന്നും ശോഭനമായ ഭാവിയാണ് മുന്നില്‍ ഉള്ളതെന്നും അംബാനി കൂട്ടിച്ചേര്‍ത്തു.

ALSO READ: രാഹുല്‍ ഈശ്വറിന്റെ ഒരു രോമത്തില്‍ തൊടാന്‍ ഈ സര്‍ക്കാരിന് പറ്റില്ല; സന്നിധാനത്ത് രക്തം വീഴ്ത്താന്‍ പദ്ധതിയിട്ടിരുന്ന രാഹുല്‍ ഈശ്വറിന് അജയ് തറയിലിന്റെ പിന്തുണ

ലോകത്ത് മറ്റൊരിടത്തും മാസം 100 രൂപ ചെലവില്‍ ഡാറ്റാ കണക്ഷന്‍ ലഭിക്കില്ല. ജിയോയെ സംബന്ധിച്ചിടത്തോളം കുറഞ്ഞവിലയ്ക്ക് ഉയര്‍ന്ന ഗുണമേന്മയുള്ള കണക്ടിവിറ്റി പ്രദാനം ചെയ്യാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

ദാരിദ്ര്യത്തില്‍ കഴിയുന്ന ജനത ഇപ്പോള്‍ മൂന്നു ശതമാനത്തില്‍ താഴെ മാത്രമാണെന്നാണ് പുതിയ ലോകബാങ്ക് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ അതിവേഗത്തില്‍ കുതിക്കുമെന്ന് തനിക്ക് ഉറപ്പാണെന്നും മുകേഷ് അംബാനി കൂട്ടിച്ചേര്‍ത്തു.