ഇന്ത്യ വിമണ്‍സും-സൗത്ത് ആഫ്രിക്ക വിമണ്‍സും തമ്മിലുഉള്ള ഏകടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി. സൗത്ത് ആഫ്രിക്കയെ 10 വിക്കറ്റുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഫോളോ ഓണിലൂടെ രണ്ടാം ഇന്നിങ്‌സില്‍ 373 റണ്‍സിന് സൗത്ത് ആഫ്രിക്ക പുറത്താവുകയായിരുന്നു ഒടുവില്‍ 37 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 10 പത്തു വിക്കറ്റുകള്‍ ബാക്കിനില്‍ക്കാന്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഈ വിജയത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. വിമണ്‍സ് ടെസ്റ്റില്‍ 10 വിക്കറ്റുകളുടെ വിജയം പിറക്കുന്ന മൂന്നാമത്തെ മത്സരമാണിത്. രണ്ടുതവണ ഇന്ത്യയും ഒരുതവണ ഓസ്‌ട്രേലിയയും ആണ് ഇത്തരത്തില്‍ ടെസ്റ്റില്‍ പത്ത് വിക്കറ്റ് വിജയം സ്വന്തമാക്കിയിട്ടുള്ളത്.
1991ല്‍ ഓസ്‌ട്രേലിയ ഇന്ത്യയെയാണ് ആദ്യമായി ടെസ്റ്റില്‍ പത്തു വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ചത്. ഇതിനുശേഷം 2002ല്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയെയും വിക്കറ്റുകളും നഷ്ടപ്പെടാതെ വിജയം സ്വന്തമാക്കിയിരുന്നു. നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ വീണ്ടും ചെന്നൈയുടെ മണ്ണില്‍ ഇത്തരത്തിലൊരു ചരിത്രവിജയം സ്വന്തമാക്കുന്നത്.
രണ്ടാം ഇന്നിങ്‌സില്‍ ഫോളോ ഓണില്‍ സ്‌നേഹ് റാണ, ദീപ്തി ശര്‍മ, രാജേശ്വരി ഗെയ്ക്വാദ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും പൂജ വസ്ത്രാക്കര്‍, ഷഫാലി വര്‍മ, ക്യാപ്റ്റന്‍ കര്‍മന്‍ പ്രീത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ സൗത്ത് ആഫ്രിക്ക ഫോളോ ഓണില്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു.
സൗത്ത് ആഫ്രിക്കയ്ക്കായി ക്യാപ്റ്റന്‍ ലോറ വോല്‍വാര്‍ട്ട് 314 പന്തില്‍ 122 റണ്‍സും സുനെ ലൂയിസ് 23 പന്തില്‍ 109 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. 16 ഫോറുകളാണ് സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്റെ ബാറ്റില്‍ നിന്നും പിറന്നത്. മറുഭാഗത്ത് ലൂയിസ് 18 ഫോറുകളും നേടി.
രണ്ടാം ഇന്നിങ്‌സില്‍ ഫോളോ ഓണ്‍ ആവുന്നതിനു മുമ്പുള്ള ഇന്നിങ്‌സില്‍ സൗത്ത് ആഫ്രിക്ക 266 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ്ങില്‍ 8 വിക്കറ്റുകള്‍ വീഴ്ത്തിയ സ്നേഹ് റാണയാണ് സൗത്ത് ആഫ്രിക്കയെ തകര്‍ത്തത്. 25.3 ഓവറില്‍ നാലു മെയ്ഡന്‍ ഉള്‍പ്പെടെ 77 റണ്‍സ് വിട്ടുനല്‍കിയാണ് താരം എട്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 3.02 എക്കണോമിയിലാണ് സ്നേഹ് പന്തെറിഞ്ഞത്. ദീപ്തി ശര്‍മ രണ്ട് വിക്കറ്റും നേടി.
For her stupendous bowling and getting 🔟 wickets in the match, Sneh Rana wins the Player of the Match award 🏆
അതേസമയം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിമണ്‍സ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റെക്കോഡ് ഇട്ടാണ് തങ്ങളുടെ ആദ്യ ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത്. ആറു വിക്കറ്റ് നഷ്ടത്തില്‍ 115.1 ഓവറില്‍ 603 റണ്‍സ് ആണ് ഇന്ത്യന്‍ വിമണ്‍സ് അടിച്ചെടുത്തത്. ഇതോടെ വിമണ്‍സ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണ് സൗത്ത് ആഫ്രിക്കന്‍ വിമണ്‍സിനെതിരെ ഇന്ത്യ നേടിയെടുത്തത്.
ഓപ്പണര്‍ ഷിഫാലി വര്‍മയുടെയും സ്മൃതി മന്ദാനയുടെയും ഐതിഹാസികമായ പ്രകടനത്തിലാണ് ഇന്ത്യ മികച്ച സ്‌കോറില്‍ എത്തിയത്. ഷിഫാലി 197 പന്തില്‍ നിന്ന് 23 ഫോറും 8 സിക്‌സറും അടക്കം 205 റണ്‍സ് നേടി ഡബിള്‍ സെഞ്ച്വറി സ്വന്തമാക്കുകയും ചെയ്തു. സ്മൃതി 161 പന്തില്‍ നിന്ന് ഒരു സിക്‌സും 26 ഫോറും അടക്കം 149 റണ്‍സാണ് നേടിയത്.
Content Highlight: India Beat South Africa in Test