അവസാനം വരെ ആവേശം, ഇന്ത്യ ഫൈനലില്‍; ഇനി എതിരാളികള്‍ ഓസ്‌ട്രേലിയയോ പാകിസ്ഥാനോ?
Cricket
അവസാനം വരെ ആവേശം, ഇന്ത്യ ഫൈനലില്‍; ഇനി എതിരാളികള്‍ ഓസ്‌ട്രേലിയയോ പാകിസ്ഥാനോ?
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 6th February 2024, 9:31 pm

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ഫൈനലില്‍ പ്രവേശിച്ചു. സൗത്ത് ആഫ്രിക്കയെ രണ്ട് വിക്കറ്റുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്.

സഹാറ പാര്‍ക്ക് വില്ലോവൂര്‍ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സാണ് നേടിയത്.

സൗത്ത് ആഫ്രിക്കയുടെ ബാറ്റിങ് നിരയില്‍ എല്‍ഹുവാന്‍ ഡ്ര പ്രറ്റൊറിയോസ് 102 പന്തില്‍ 76 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ആറ് ഫോറുകളും മൂന്ന് സിക്‌സറുകളുമാണ് എല്‍ഹുവാന്റെ ബാറ്റില്‍ നിന്നും പിറന്നത്.

റിച്ചാര്‍ഡ് സെലസ്റ്റ്വാവാനെ 100 പന്തില്‍ 64 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. നാലു ഫോറുകളും രണ്ട് സിക്‌സുമാണ് റിച്ചാര്‍ഡിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇന്ത്യന്‍ ബൗളിങ് നിരയില്‍ രാജ് ലിംബാനി മൂന്ന് വിക്കറ്റും മുഷീര്‍ ഖാന്‍ രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇന്ത്യന്‍ ബാറ്റിങ്ങില്‍ സച്ചിന്‍ ദാസ് 95 പന്തില്‍ 96 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. 11 ഫോറുകളും ഒരു സിക്സും ഉള്‍പ്പെടുന്നതായിരുന്നു സച്ചിന്റെ തകര്‍പ്പന്‍ പ്രകടനം. സച്ചിന് പുറമേ നായകന്‍ ഉദയ് സഹാറന്‍ 124 പന്തില്‍ 81 റൺസും നേടി മികച്ച പ്രകടനം നടത്തി.

സൗത്ത് ആഫ്രിക്കയുടെ ബൗളിങ്ങില്‍ ട്രിസ്താന്‍ ലൂസ് മൂന്ന് വിക്കറ്റും ക്വന മഫാക്ക മൂന്ന് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

അതേസമയം ഫെബ്രുവരി എട്ടിന് നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഓസ്‌ട്രേലിയ-പാകിസ്ഥാന്‍ ടീമുകള്‍ ഏറ്റുമുട്ടും. ഈ മത്സരത്തില്‍ വിജയിക്കുന്നവരാണ് ഫെബ്രുവരി 11ന് നടക്കുന്ന ഫൈനലില്‍ ഇന്ത്യയെ നേരിടുക.

Content Highlight: India beat South Africa and reached the under 19 World cup final.