| Thursday, 25th January 2024, 8:34 pm

മുഷീർ ഒറ്റക്ക് നേടിയത് 118, അയർലാൻഡ് മൊത്തം നേടിയത് 100; ഇന്ത്യക്ക് കൂറ്റൻ ജയം

സ്പോര്‍ട്സ് ഡെസ്‌ക്

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാംജയം. അയര്‍ലാന്‍ഡിനെതിരെ 201 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യന്‍ യുവനിര സ്വന്തമാക്കിയത്.

മംഗൗങ് ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ അയര്‍ലാന്‍ഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 301 റണ്‍സാണ് നേടിയത്.

ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മുഷീര്‍ ഖാന്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 106 പന്തില്‍ 118 റണ്‍സ് നേടി കൊണ്ടായിരുന്നു മുഷീറിന്റെ മികച്ച പ്രകടനം. ഒമ്പത് ഫോറുകളുടെയും നാല് പടുകൂറ്റന്‍ സിക്‌സറുകളുടെയും അകമ്പടിയോട് കൂടിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്. മുഷീറിന് പുറമെ നായകന്‍ ഉദയ് സഹാറന്‍ 84 പന്തില്‍ 75 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

അയര്‍ലാന്‍ഡ് ബൗളിങ്ങില്‍ ഒലിവര്‍ ക്രിസ്റ്റഫര്‍ റിലേ മൂന്നു വിക്കറ്റും ജോണ്‍ മഗ്‌നാലി രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ അയര്‍ലാന്‍ഡ് 29.4 ഓവറില്‍ 100 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ്ങില്‍ നമന്‍ തിവാരി നാല് ടിക്കറ്റും സൗമി കുമാര്‍ പാണ്ഡെ മൂന്നു വിക്കറ്റും വീഴ്ത്തി മിന്നും പ്രകടനം കാഴ്ചവെച്ചപ്പോള്‍ അയര്‍ലാണ്ട് 100 റണ്‍സിന് പുറത്താവുകയായിരുന്നു.

അയര്‍ലാന്‍ഡ് ബാറ്റിങ്ങില്‍ ഡാനിയല്‍ ഫോര്‍കിന്‍ പുറത്താവാതെ 27 നേടി കൊണ്ട് ചെറുത്തുനില്‍പ്പ് നടത്തി. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും 20ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

ജയത്തോടെ ഗ്രൂപ്പ് രണ്ടു മത്സരങ്ങളും വിജയിച്ചു നാലു പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം മൂന്നു മത്സരങ്ങളില്‍ ഒരു വിജയവും രണ്ടു തോല്‍വിയും അടക്കം രണ്ടു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് അയര്‍ലാന്‍ഡ്.

ജനുവരി 28ന് യു.എസ്.എക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. മംഗൗങ് ഓവലാണ് വേദി.

Content Highlight: India beat Ireland  in under 19 World cup.

We use cookies to give you the best possible experience. Learn more