| Saturday, 4th August 2018, 9:36 am

ബാങ്കുകളിലെ മിനിമം ബാലന്‍സ്; പിഴയിനത്തില്‍ രാജ്യത്ത ബാങ്കുകള്‍ പിടിച്ചെടുത്തത് 4990 കോടി: കൂടുതല്‍ പിഴ ചുമത്തിയ ബാങ്ക് എസ്.ബി.ഐയെന്ന് റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തവരില്‍ നിന്നും രാജ്യത്തെ ബാങ്കുകള്‍ പിഴയിടാക്കുന്നവെന്ന പരാതികള്‍ നിരവധിയാണ്. ഇത്തരത്തില്‍ രാജ്യത്തെ ബാങ്കുകള്‍ പിഴയിനത്തില്‍ ഈടാക്കിയത് ഏകദേശം 4990.55 കോടിരൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിലെ 21 പൊതുമേഖല ബാങ്കുകള്‍ മാത്രം ഉപഭോക്താക്കളില്‍ നിന്ന് 3550.99 കോടി രൂപ ഈടാക്കിയതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഏറ്റവും കൂടുതല്‍ തുക ഈടാക്കിയത് എസ്.ബി.ഐ ആണ്.

പിഴയിനത്തില്‍ എസ്.ബി.ഐ ഈടാക്കിയത് 2433 കോടിരൂപയാണ്.


ALSO READ: പാന്‍മസാല നല്‍കിയില്ല; യു.പിയില്‍ ദളിത് യുവാവിനെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു


സ്വകാര്യ ബാങ്കുകളും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. സ്വകാര്യ ബാങ്കുകള്‍ പിഴയിനത്തില്‍ ഈടാക്കിയത് 11500 കോടിരൂപയാണ്. ഇതില്‍ മുന്നില്‍ നില്‍ക്കുന്നത് എച്ച്.ഡി.എഫ്.സി ബാങ്കാണ്.

പൊതുമേഖല ബാങ്കുകളില്‍ പഞ്ചാബ് നാഷണല്‍ ബാങ്കാണ് മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ ഉപഭോക്താക്കളില്‍   നിന്നും പിഴയിടാക്കുന്നതില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്.

ബാങ്കുകള്‍ സ്വകാര്യ വ്യക്തികളില്‍ നിന്ന് ഈടാക്കുന്ന പിഴത്തുകകളെപ്പറ്റി എ സമ്പത്ത് എം.പി ലോക്‌സഭയില്‍ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. കേന്ദ്ര ധനമന്ത്രാലയമാണ് ബാങ്കുകളുടെ ഈ പിഴയിടാക്കല്‍ സമ്പ്രാദായത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടത്.

We use cookies to give you the best possible experience. Learn more