| Wednesday, 27th February 2019, 11:49 am

വ്യോമാതിര്‍ത്തി ലംഘിച്ച പാക് വിമാനങ്ങളെ ഇന്ത്യ തുരത്തിയതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജമ്മുകശ്മീര്‍: ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക് പോര്‍വിമാനങ്ങളെ ഇന്ത്യ തുരത്തിയതായി റിപ്പോര്‍ട്ട്. തിരിച്ചടിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മൂന്ന് പാക് പോര്‍വിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമാതിര്‍ത്തി മറികടന്നത്. നിയന്ത്രണ രേഖയ്ക്കു സമീപം യുദ്ധവിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്.

പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിനു പിന്നാലെ ജമ്മുകശ്മീരിലെ നാല് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ജമ്മു, ശ്രീനഗര്‍, പത്താന്‍കോട്ട്, ലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവെച്ചത്.

ഇന്ത്യയ്‌ക്കെതിരെ സൈനിക നടപടി പാടില്ലെന്ന് പാക്കിസ്ഥാനോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഭീകരവിരുദ്ധ പ്രവര്‍ത്തനമാണ് ഇന്ത്യ നടത്തിയത്. അതിന് പാക്കിസ്ഥാന്‍ പിന്തുണ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ എന്നാല്‍ ഇക്കാര്യം പരിഗണിക്കാതെയാണ് പാക് ആക്രമണം.

Also read:വ്യോമാതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാന്‍; കശ്മീരില്‍ നാല് വിമാനത്താവളങ്ങള്‍ അടച്ചിട്ടു; നിയന്ത്രണരേഖയ്ക്കു സമീപം ബോംബ് വര്‍ഷിച്ചതായി റിപ്പോര്‍ട്ട്

ഇന്നലെ പുലര്‍ച്ചെ ബാലാക്കോട്ടിലെ ഇന്ത്യന്‍ വ്യോമാക്രമണത്തിന് പിന്നാലെ കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ന് വീണ്ടും വെടിവയ്പ്പ് നടന്നിരുന്നു. ഇന്നലെ വൈകിട്ട് ആറുമണിക്കാണ് പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇതിന് ശേഷം നിയന്ത്രണ രേഖയില്‍ പന്ത്രണ്ടോളം സ്ഥലങ്ങളില്‍ വെടി നിര്‍ത്തല്‍ ലംഘനമുണ്ടായി.

രജൌരി ജില്ലയിലെ നൌഷേര മേഖല, ജമ്മു ജില്ലയിലെ അങ്കനൂര്‍ മേഖല, പൂഞ്ച് ജില്ലയിലെ കൃഷ്ണ ഗട്ടി എന്നിവിടങ്ങളിലായാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രജൗജിയിലെ സ്‌കൂളുകള്‍ അടച്ചു.

We use cookies to give you the best possible experience. Learn more