| Wednesday, 31st March 2021, 8:57 am

'രാജ്യം വലിയ ഭീഷണിയില്‍, ആരോഗ്യ മേഖലയ്ക്ക് താങ്ങാനാവണമെന്നില്ല'; കൊവിഡില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം വളരെ മോശം അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത തുടരണമെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ചില സംസ്ഥാനങ്ങളില്‍ സ്ഥിതി ആശങ്കാജനകമാണെന്നും, സ്ഥിതി മോശമാകാനുള്ള സാധ്യത തള്ളരുതെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രോഗവ്യാപനം തടയാനും ജീവന്‍ സംരക്ഷിക്കാനും വേണ്ട മുന്‍കരുതല്‍ എല്ലാവരും കൈക്കൊള്ളണം. ആശുപത്രികളും ഐ.സി.യുകളും സജ്ജമാക്കണം. രോഗം പെട്ടെന്ന് കൂടിയാല്‍ ആരോഗ്യസംവിധാനത്തിന് അത് താങ്ങാനുള്ള ശേഷിയുണ്ടാകില്ല. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും രോഗം കൂടിയിരിക്കുകയാണ് എന്നും കേന്ദ്രം അറിയിച്ചു.

കൊവിഡ് പോസിറ്റീവ് ആകുന്നവരെ നേരത്തേ ചെയ്തതുപോലെ വീടുകളില്‍ നിരീക്ഷിക്കുന്നതിനുപകരം സര്‍ക്കാര്‍ സംവിധാനത്തിലേക്ക് മാറ്റണമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോള്‍ രോഗം പോസീറ്റീവായവര്‍ പുറത്തുപോകുന്നുണ്ടോ എന്നത് കൃത്യമായി നിരീക്ഷിക്കാന്‍ കഴിയില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചൊവ്വാഴ്ച രാജ്യത്ത് 56,211 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതില്‍ 78.56 ശതമാനവും മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലുള്ളവരാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: India at risk: Centre to states on covid surge

Latest Stories

We use cookies to give you the best possible experience. Learn more