ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്നു. ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1.6 ലക്ഷം പിന്നിട്ടു. കൊവിഡ് ബാധിതരുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഒന്‍പതാമതാണ്.
മരണ സംഖ്യയില്‍ ചൈനയെക്കാള്‍ മുകളിലാണ് നിലവില്‍ ഇന്ത്യയുടെ സ്ഥാനം. കൊവിഡ് ഗുരുതരമായി ബാധിച്ച രാജ്യങ്ങളില്‍ ഒന്നായിരുന്നു ചൈന.
ഇന്ത്യയില്‍ 4711 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ചൈന ഔദ്യോഗികമായി പുറത്തുവിട്ട മരണസംഖ്യയേക്കാള്‍ കൂടുതലാണ് ഇത്. ചൈനയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത മരണം 4638 ആണ്.
1,65,386 കൊവിഡ് രോഗികളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചൈന ഔദ്യോഗികമായി പുറത്തുവിട്ട രോഗികളുടെ എണ്ണം 84,106 ആണ്. രോഗികളുടെ എണ്ണത്തില്‍ ഇപ്പോള്‍ പതിനാലാമതാണ് ചൈന.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
അതേസമയം, രോഗികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് അമേരിക്കയാണ്. 17 ലക്ഷം ആളുകള്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. ബ്രസീല്‍, റഷ്യ, യുകെ, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി എന്നിവയാണ് ഇന്ത്യയേക്കാള്‍ രോഗികളുള്ള രാജ്യങ്ങള്‍.
മരണസംഖ്യയിലും ഒന്നാമത് അമേരിക്കയാണ്. ഒരുലക്ഷത്തിലധികം ആളുകളാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. യു.കെ, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയ്ന്‍, ബ്രസീല്‍, ബെല്‍ജിയം, മെക്‌സിക്കോ, ജര്‍മനി, ഇറാന്‍ എന്നീ രാജ്യങ്ങള്‍ ആദ്യ പത്തില്‍ ഉള്‍പ്പെടുന്നു. ഇന്ത്യ 13-ാം സ്ഥാനത്താണ്. കാനഡയും നെതര്‍ലന്‍ഡ്‌സുമാണ് പതിനൊന്നും പന്ത്രണ്ടും സ്ഥാനങ്ങളില്‍ ഉള്ളത്.