ലോകകപ്പിന് പിന്നാലെ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ മത്സരങ്ങള്‍ വീണ്ടും സജീവമാവുകയാണ്. ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനവും പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനവുമാണ് ആരാധകര്‍ക്ക് മുമ്പില്‍ ബെസ്റ്റ് ക്രിക്കറ്റായ ടെസ്റ്റ് ക്രിക്കറ്റിന്റെ മനോഹാരിത വീണ്ടും തുറന്നിടാന്‍ പോകുന്നത്.
രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സൗത്ത് ആഫ്രിക്കക്കെതിരെ കളിക്കുമ്പോള്‍ മൂന്ന് ടെസ്റ്റുകളാണ് പാകിസ്ഥാന്‍ ഓസീസിനെതിരെ കളിക്കുക.
ഡിസംബര്‍ 14നാണ് പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം നടക്കുന്നത്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയാണ് ഓസ്‌ട്രേലിയ – പാകിസ്ഥാന്‍ ക്ലാഷിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്.
ടി-20, ഏകദിന പരമ്പരകള്‍ക്ക് ശേഷം ഡിസംബര്‍ 26നാണ് ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ റെഡ് ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്കാണ് ആദ്യ ടെസ്റ്റ് മത്സരത്തിന് വേദിയാകുന്നത്.
ഈ പരമ്പരകള്‍ക്കിറങ്ങുമ്പോള്‍ ഇന്ത്യക്കും പാകിസ്ഥാനും മുമ്പില്‍ നേടാന്‍ ബാക്കിവെച്ച പല റെക്കോഡുകളും തീര്‍ക്കാന്‍ ബാക്കി വെച്ച പല കണക്കുകളുമുണ്ട്.
സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ ഇതുവരെ ഒരു ടെസ്റ്റ് പരമ്പര പോലും ജയിക്കാന്‍ സാധിച്ചിട്ടില്ല എന്ന തങ്ങളുടെ ലൂസിങ് സ്ട്രീക്കിന് അന്ത്യം കുറിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.
2022ലെ ഫ്രീഡം ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിക്കുകയും ശേഷിക്കുന്ന രണ്ട് മത്സരങ്ങളും പരാജയപ്പെട്ടുമാണ് ഇന്ത്യ അവസാനമായി സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ പരമ്പര അടിയറവ് വെച്ചത്.
2018ലെ ഫ്രീഡം ട്രോഫിയിലെയും 2014ലെ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെയും സ്ഥിതി മറ്റൊന്നായിരുന്നില്ല.
ഇതോടെ കാലങ്ങളായി സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര ജയിക്കാന്‍ സാധിച്ചിട്ടില്ലെന്ന ചീത്തപ്പേര് മാറ്റിയെടുക്കാന്‍ തന്നെയാണ് രോഹിത്തും സംഘവും ഒരുങ്ങുന്നത്.
പാകിസ്ഥാനെ സംബന്ധിച്ചും ഈ പോരാട്ടം അഭിമാനത്തിന്റെ പ്രശ്‌നമാണ്. 1999ന് ശേഷം ഓസ്‌ട്രേലിയയോട് ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ലെന്ന നിരാശയാണ് പച്ചപ്പടക്കുള്ളത്. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ബാബര്‍ അസം പടിയിറങ്ങിയതിന് ശേഷമുള്ള ആദ്യ പരമ്പര എന്ന നിലയിലും പാകിസ്ഥാനെ സംബന്ധിച്ച് ഈ പര്യടനം ഏറെ നിര്‍ണായകമാണ്.
India vs South Africa
ഇന്ത്യ സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശസ്വി ജെയ്‌സ്വാള്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.
സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്
തെംബ ബാവുമ (ക്യാപ്റ്റന്‍), ഡെവിഡ് ബെഡിങ്ഹാം, നാന്‍ന്ദ്രേ ബര്‍ഗര്‍, ജെറാള്‍ഡ് കോട്സി, ടോണി ഡി സോര്‍സി, ഡീന്‍ എല്‍ഗര്‍, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, ഏയ്ഡന്‍ മര്‍ക്രം, വിയാന്‍ മല്‍ഡര്‍, ലുന്‍ഗി എന്‍ഗിഡി, കീഗന്‍ പീറ്റേഴ്സണ്‍, കഗീസോ റബാദ, ട്രിസ്റ്റണ്‍ സ്റ്റബ്സ്, കൈല്‍ വെരായ്നെ.
Australia vs Pakistan
ഓസ്‌ട്രേലിയ സ്‌ക്വാഡ്
ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ മാര്‍ഷ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), ഡോഷ് ഹെയ്‌സല്‍വുഡ്, ലാന്‍സ് മോറിസ്, മിച്ചല്‍ സ്റ്റാര്‍ക്, നഥാന്‍ ലിയോണ്‍, സ്‌കോട് ബോളണ്ട്.
പാകിസ്ഥാന്‍ സ്‌ക്വാഡ്
അബ്ദുള്ള ഷഫീഖ്, ബാബര്‍ അസം, ഇമാം ഉള്‍ ഹഖ്, സിയാം അയ്യൂബ്, സൗദ് ഷക്കീല്‍, ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), ആമേര്‍ ജമാല്‍, അല്‍മാന്‍ അലി ആഘ, ഫഹീം അഷ്‌റഫ്, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് അഹമ്മദ് (വിക്കറ്റ് കീപ്പര്‍), അബ്രാര്‍ അഹ്‌മദ്, ഹസന്‍ അലി, ഖുറാം ഷഹസാദ്, മിര്‍ ഹംസ, മുഹമ്മദ് വസീം ജൂനിയര്‍, നോമന്‍ അലി, ഷഹീന്‍ ഷാ അഫ്രിദി.
Content Highlight: India and Pakistan are about to win the record