ന്യൂദല്‍ഹി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ജനാധിപത്യം, ബഹുസ്വരത തുടങ്ങിയ മൂല്യങ്ങള്‍ പങ്കിടുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സമ്മിറ്റില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിന് സമാധാനം വിഭാവനം ചെയ്യുന്നതാണ് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ബന്ധമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
‘ആഗോളമൂല്യങ്ങളായ ജനാധിപത്യം, ബഹുസ്വരത, സ്വാതന്ത്ര്യം, സുതാര്യത തുടങ്ങിയവ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും പങ്കിടുന്നുണ്ട്’
കൊവിഡാനന്തര ലോകത്തില്‍ സാമ്പത്തിക രംഗം വലിയ വെല്ലുവിളി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് പരിഹരിക്കാന്‍ ജനാധിപത്യരാജ്യങ്ങള്‍ ഒരുമിച്ചാല്‍ സാധിക്കുമെന്നും മോദി പറഞ്ഞു.
കൊവിഡ് കാലത്ത് 150 ഓളം രാജ്യങ്ങള്‍ക്ക് മരുന്നെത്തിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക