മോശം ഫോം അവസാനിപ്പിച്ച ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടത്തിന് ശേഷം വിമര്‍ശകര്‍ക്ക് മറുപടിയുമായി ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. തനിക്ക് കപില്‍ദേവ് ആവേണ്ടെന്നും ഹാര്‍ദിക് പാണ്ഡ്യയായി തന്നെ നിന്നാല്‍ മതിയെന്നും താരം പറഞ്ഞു.
40 ഏകദിനങ്ങളും 10 ടെസ്റ്റുകളും ഹാര്‍ദിക് പാണ്ഡ്യയായി തന്നെയാണ് കളിച്ചതെന്നും ഇങ്ങനെ നില്‍ക്കുന്നതാണ് കൂടുതല്‍ നല്ലതെന്നും താരം പറഞ്ഞു.
ആ യുഗത്തിലെ മഹാനായ താരമായിരുന്നു കപില്‍ ദേവെന്നും തന്നെ അദ്ദേഹവുമായി താരതമ്യം ചെയ്യരുതെന്നും പാണ്ഡ്യ പറഞ്ഞു. താരതമ്യം ചെയ്തില്ലെങ്കില്‍ തനിക്ക് സന്തോഷമേ ഉള്ളൂവെന്നും ഹാര്‍ദിക് പറഞ്ഞു.
ആദ്യ രണ്ടു ടെസ്റ്റുകളിലെ മോശം പ്രകടനത്തിന്റെ പേരില്‍ കപില്‍ദേവിനെ ചേര്‍ത്തുകൊണ്ട് പാണ്ഡ്യയ്‌ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.
പാണ്ഡ്യ ഒരു യഥാര്‍ത്ഥ ഔള്‍ റൗണ്ടറല്ലെന്ന് വിന്‍ഡീസ് വെറ്ററന്‍ താരമായ മൈക്കല്‍ ഹോള്‍ഡിങ് പറഞ്ഞിരുന്നു. പാണ്ഡ്യയെ ഓള്‍റൗണ്ടറെന്ന് വിശേഷിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഹര്‍ഭജന്‍ പറഞ്ഞിരുന്നു. ഓള്‍ റൗണ്ടര്‍മാരെ കാണണമെങ്കില്‍ ബെന്‍ സ്റ്റോക്‌സ്, ക്രിസ് വോക്‌സ്, സാം കറന്‍ എന്നിവരുടെ കളി നോക്കിയാല്‍ മതിയെന്നും ഹര്‍ഭജന്‍ പറഞ്ഞിരുന്നു.