ന്യൂദല്‍ഹി:ഇറാഖിലെ അമേരിക്കന്‍ സൈനികതാവളങ്ങളില്‍ ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ മിഡില്‍-ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ പൗരന്മാരോടാവശ്യപ്പെട്ട് ഇന്ത്യ.
നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യന്‍ പൗരന്മാര്‍ ഇറാഖിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നന്നും ഇറാഖിലെ ഇന്ത്യക്കാര്‍ ജാഗരൂകരായിക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ട്വീറ്റ് ചെയ്തു.
ബാഗ്ദാദിലെ ഇന്ത്യന്‍ എംബസിയും ഇര്‍ബിലെ കോണ്‍സുലേറ്റും ഇറാഖില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാഖിലെ ഇര്‍ബിലിലേയും അല്‍ അസദിലേയും രണ്ട് യു.എസ് സൈനിക താവളങ്ങളിലില്‍ ഇറാന്‍ വ്യോമാക്രമണം നടത്തിയിരുന്നു.
12ഓളം മിസൈലുകള്‍ ആണ് സൈനികതാവളങ്ങളില്‍ വിക്ഷേപിച്ചത്. ഇറാന്റെ സൈനിക വിഭാഗമായ ഇസ് ലാമിക് റവല്യൂഷനറി ഗാര്‍ഡ് സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
യു.എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ ശവസംസ്‌ക്കാര ചടങ്ങകള്‍ക്ക് മണിക്കുറുകള്‍ക്കമാണ് ഇറാന്‍ രണ്ട് അമേരിക്കന്‍ സൈനികത്താവളങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ