| Tuesday, 19th May 2015, 9:15 am

ഇന്ത്യ; യൂറോപ്യന്‍ ഇ-മാലിന്യങ്ങളുടെ കുപ്പത്തൊട്ടിയെന്ന് യു.എന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യൂറോപ്പില്‍ നിന്നുള്ള ഇ-വെയ്സ്റ്റുകള്‍ കൊണ്ട് തള്ളുന്നതിനുള്ള ഇടമായി ഇന്ത്യ മാറിയെന്ന് യു.എന്‍ റിപ്പോര്‍ട്ട്. യൂറോപ്പില്‍ നിന്നുള്ള വീട്ടുമാലിന്യങ്ങള്‍, മെറ്റല്‍, ടെക്‌സറ്റൈല്‍, ടയര്‍ മാലിന്യങ്ങള്‍ തുടങ്ങിയവയും ഇന്ത്യ, പാകിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളിലേക്ക് വ്യപകമായി കയറ്റി അയക്കുന്നുണ്ടെന്നും യുണൈറ്റഡ് നാഷന്‍സ് എന്‍വിറോണ്‍മെന്റ് പ്രോഗ്രാം (യു.എന്‍.ഇ.പി) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്ത് വിവിധയിടങ്ങളിലായി ഒഴിവാക്കപ്പെടുന്ന 40 മില്ല്യണ്‍ ടണ്‍ വരുന്ന ഇ-മാലിന്യങ്ങള്‍ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് നിയമ വിരുദ്ധമായി കടത്തപ്പെടുന്നുണ്ട്. പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഇ-വെയ്സ്റ്റുകള്‍ സ്വന്തം രാജ്യത്ത് തന്നെ സംസ്‌കരിക്കുന്നതിനേക്കാള്‍ പത്തിരട്ടി ലാഭമാണ് ഇത്തരത്തില്‍ കയറ്റി അയക്കുന്നതിലൂടെ ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്ത് പ്രതിവര്‍ഷം 19 ബില്ല്യണ്‍ യു.എസ് ഡോളര്‍ വില വരുന്ന മാലിന്യമാണ് പുറന്തള്ളപ്പെടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവുമധികം മാലിന്യങ്ങള്‍ പുറം തള്ളുന്നത് യൂറോപ്യന്‍ യൂണിയന്‍, യു.എസ്, ജപ്പാന്‍, എന്നീ രാജ്യങ്ങളാണ്.

റിപ്പോര്‍ട്ടില്‍ പറയും പ്രകാരം ഇന്ത്യ, പാകിസ്ഥാന്‍, മലേഷ്യ, ചൈന തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളും ഘാന, നൈജീരിയ തുടങ്ങിയ ആഫ്രിക്കന്‍ രാഷ്ട്രങ്ങളുമാണ് ലോകത്ത് ഇ-മാലിന്യം ഏറ്റവുമധികം നിക്ഷേപിക്കപ്പെടുന്ന രാജ്യങ്ങള്‍

നിലവില്‍ സാഹചര്യം തുടര്‍ന്നാല്‍ ഏഷ്യന്‍ രാജ്യങ്ങളിലും ഇ-മാലിന്യം വര്‍ധിക്കുമെന്നും വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ ലോകത്ത് പുറന്തള്ളപ്പെടുന്ന ഇ-മാലിന്യത്തിന്റെ അളവ് 50 മില്ല്യണ്‍ ടണ്‍ ആയി വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് മു്‌നറിയിപ്പ് നല്‍കുന്നു.

We use cookies to give you the best possible experience. Learn more