| Tuesday, 14th May 2019, 11:44 pm

ശ്രീലങ്കന്‍, വിന്‍ഡീസ് പരമ്പരകള്‍ക്കുള്ള ഇന്ത്യ എ ടീമില്‍ സഞ്ജുവില്ല, ഇടംപിടിച്ച് സന്ദീപ് വാര്യര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: മേയ് അവസാനം ശ്രീലങ്ക എ ടീമിനെതിരെയും ജൂലായില്‍ വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരെയുമുള്ള പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമില്‍ മലയാളിതാരം സഞ്ജു സാസംണില്ല. അതേസമയം ശ്രീലങ്കയ്‌ക്കെതിരായ ചതുര്‍ദിന, ഏകദിന പരമ്പരകള്‍ക്കുള്ള ടീമില്‍ മലയാളി പേസ് ബൗളര്‍ സന്ദീപ് വാര്യര്‍ ഇടംപിടിച്ചു.

എന്നാല്‍ വിവിധ ടീമുകളില്‍ വിക്കറ്റ് കീപ്പര്‍മാരായി നാലുപേര്‍ ഇടംപിടിച്ചിട്ടുണ്ട്. ഇഷാന്‍ കിഷന്‍, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, കെ.എസ് ഭരത് എന്നിവരാണ് ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്.

വലംകൈയന്‍ ഫാസ്റ്റ് ബൗളറായ സന്ദീപ് തൃശ്ശൂര്‍ സ്വദേശിയാണ്. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി സന്ദീപ് കളിച്ചിരുന്നു.

മേയ് 25-ന് ആരംഭിക്കുന്ന ശ്രീലങ്ക എ ടീമിനെതിരായ പരമ്പരയില്‍ രണ്ടു ചതുര്‍ദിന മത്സരങ്ങളും അഞ്ച് ഏകദിന മത്സരങ്ങളുമാണുള്ളത്. ജൂലായ് 11-ന് വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരായ പരമ്പരയില്‍ മൂന്നു ചതുര്‍ദിന മത്സരങ്ങളും അഞ്ച് ഏകദിനങ്ങളുമാണുള്ളത്.

വെസ്റ്റിന്‍ഡീസ് എ ടീമിനെതിരായ ചതുര്‍ദിന മത്സരങ്ങള്‍ക്ക് സാഹ ടീമില്‍ ഇടംപിടിച്ചു. ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശുഭ്മാന്‍ ഗില്‍, ശ്രേയസ്സ് ഗോപാല്‍ എന്നിവര്‍ ഇരു പരമ്പരകളിലെയും ഏകദിന ടീമില്‍ ഇടംപിടിച്ചു.

ശ്രീലങ്ക എ ടീമിനെതിരായ രണ്ട് ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ടീം: ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അന്‍മോള്‍പ്രീത് സിങ്, ഋതുരാജ് ഗെയ്ക്‌വാദ്, ദീപക് ഹൂഡ, റിക്കി ഭുയി, ശുഭ്മാന്‍ ഗില്‍, ശിവം ദുബെ, ശ്രേയസ്സ് ഗോപാല്‍, വാഷിങ്ടണ്‍ സുന്ദര്‍, മായങ്ക് മാര്‍ക്കണ്ഡെ, തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് വാര്യര്‍, ഇഷാന്‍ പോരല്‍, പ്രശാന്ത് ചോപ്ര.

ശ്രീലങ്ക എ ടീമിനെതിരായ അഞ്ച് ഏകദിനങ്ങള്‍ക്കുള്ള ടീം: പി.കെ പഞ്ചാല്‍ (ക്യാപ്റ്റന്‍), എ.ആര്‍ ഈശ്വരന്‍, അന്‍മോള്‍പ്രീത് സിങ്, റിക്കി ഭുയി, സിദ്ദേഷ് ലദ്, റിങ്കു സിങ്, ശിവം ദുബെ, കെ.എസ് ഭരത് (വിക്കറ്റ് കീപ്പര്‍), രാഹുല്‍ ചഹാര്‍, ജയന്ത് യാദവ്, എ. സര്‍വടെ, സന്ദീപ് വാര്യര്‍, അങ്കിത് രാജ്പുത്ത്, ഇഷാന്‍ പോരല്‍.

വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരായ അഞ്ച് ഏകദിന മത്സരങ്ങള്‍ക്കുള്ള ടീം: മനീഷ് പാണ്ഡെ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ്സ് അയ്യര്‍, ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രാഹുല്‍ ചഹാര്‍, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ക്രുണാള്‍ പാണ്ഡ്യ, ദീപക് ചഹാര്‍, നവ്ദീപ് സെയ്‌നി, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.

വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരായ ആദ്യ രണ്ട് ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ടീം: ശ്രേയസ്സ് അയ്യര്‍ (ക്യാപ്റ്റന്‍), പി.കെ പഞ്ചാല്‍, എ.ആര്‍ ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, ഹനുമ വിഹാരി, ശിവം ദുബെ, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), കെ.എസ് ഭരത് (വിക്കറ്റ് കീപ്പര്‍), കെ. ഗൗതം, എസ്. നദീം, മായങ്ക് മാര്‍ക്കണ്ഡെ, നവ്ദീപ് സെയ്‌നി, മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍, ആവേശ് ഖാന്‍.

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ചതുര്‍ദിന മത്സരത്തിനുള്ള ടീം: ശ്രേയസ്സ് അയ്യര്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), കെ.എസ് ഭരത് (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, മായങ്ക് മാര്‍ക്കണ്ഡെ, കെ. ഗൗതം, എസ്. നദീം, നവ്ദീപ് സെയ്‌നി, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍, ആവേശ് ഖാന്‍.

We use cookies to give you the best possible experience. Learn more