ന്യൂദല്‍ഹി: ഉത്തേജന സാമ്പിള്‍ പരിശോധനയില്‍ ഷോട്ട്പുസ് താരം ഇന്ദര്‍ജിത്ത് സിംഗിന് തിരിച്ചടി. എ സാമ്പിളിന് പുറമെ ബി സാമ്പിളിലും ഉത്തേ പരിശോധന പോസിറ്റീവ് ആയി. ഇതോടെ ഇന്ത്യയുടെ ഒളിമ്പിക്‌സ് മോഹങ്ങള്‍ പൊലിഞ്ഞു.
നേരത്തെ നടത്തിയ എ സാമ്പിള്‍ പരിശോധനയില്‍ താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നാഡ ബി സാമ്പിള്‍ പരിശോധിച്ചത്. രണ്ട് സാമ്പിളിലും പരാജയപ്പെട്ടതോടെ നാല് വര്‍ഷത്തെ വിലക്ക് ഇന്ദര്‍ജിത്തിന് ലഭിക്കും.
നേരത്തെ ഉത്തേജക മരുന്ന് ഉപയോഗത്തില്‍ പിടിക്കപ്പെട്ട ഇന്ത്യന്‍ ഗുസ്തി താരം നര്‍സിംഗ് യാദവിനുള്ള വിലക്ക് നാഡ നീക്കിയിരുന്നു. നര്‍സിംഗ് ഇരയാവുകയായിരുന്നുവെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍.
തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും തന്നെ കുടുക്കിയതാണെന്നും ഇന്ദര്‍ ജിത്ത് സിങ് നേരത്തെ പറഞ്ഞിരുന്നു.
20.65 മീറ്റര്‍ ഷോട്ട് പായിച്ച് റിയോ ഒളിംപിക്‌സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ താരമായ ഇന്ദ്രജിത്ത് ഷോട്ട് പുട്ടില്‍ റിയോയിലേക്കുള്ള ഏക ഇന്ത്യന്‍ താരം കൂടിയായിരുന്നു.
ചൈനയില്‍ നടന്ന ഏഷ്യന്‍ ചാന്പ്യന്‍ഷിപ്പ്, ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ഗ്രാന്റ് പ്രിക്‌സ് ,ലോക യൂണിവേഴ്‌സിറ്റി മീറ്റ് എന്നീ മല്‍സരങ്ങളില്‍ കഴിഞ്ഞ വര്‍ഷം സ്വര്‍ണം നേടിയതാരം കഴിഞ്ഞ ഏഷ്യന്‍ ഗെയിസില്‍ വെങ്കെലം നേടിയിരുന്നു.