| Thursday, 8th October 2020, 11:41 pm

സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ നേതാവ് ടി. പീറ്റര്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ നേതാവും നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം ദേശീയ ജനറല്‍ സെക്രട്ടറിയുമായ ടി. പീറ്റര്‍ (62) അന്തരിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലായിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു പീറ്റര്‍.

2018 ലെ പ്രളയകാലത്ത് വിവിധ ഇടങ്ങളിലേക്ക് ബോട്ടുകള്‍ക്കൊപ്പം മത്സ്യതൊഴിലാളികളെ രക്ഷാപ്രവര്‍ത്തനത്തിന് അയക്കുന്നതിന് മുന്നില്‍ നിന്നതും പീറ്ററായിരുന്നു.

1987-90കളില്‍ മത്സ്യത്തൊഴിലാളി പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു പീറ്റര്‍. വിദേശ ട്രോളറുകള്‍ക്ക് തീരക്കടലില്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയതിനെതിരെ പ്രക്ഷോഭം നയിച്ചതിലൂടെ പീറ്റര്‍ ശ്രദ്ധേയനായി.

അലകള്‍ എന്ന പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററുമായിരുന്നു ഇദ്ദേഹം.  ഭാര്യ മാഗ്ലിന്‍ മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ നേതാവാണ്. ഡോണയാണ് മകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Independent Fishermen’s Federation leader T. Peter passed away

We use cookies to give you the best possible experience. Learn more