national news
അഞ്ച് കിലോയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ച് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് സ്ഥാനാര്‍ത്ഥി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 16, 02:17 pm
Tuesday, 16th March 2021, 7:47 pm

ചെന്നൈ: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അഞ്ച് കിലോയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ച് സ്വതന്ത്രസ്ഥാനാര്‍ത്ഥി. തമിഴ്‌നാട്ടിലാണ് സംഭവം.

ഹരി നാടാര്‍ എന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണ് സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ചെത്തിയത്. തിരുനെല്‍വേലി ജില്ലയിലെ അലങ്കുളം മണ്ഡലത്തില്‍ നിന്നാണ് ഹരി മത്സരിക്കുന്നത്.

കഴുത്തില്‍ 5 കിലോയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞാണ് ഹരി എത്തിയത്. നാമനിര്‍ദേശപത്രികയിലെ സത്യവാങ്മൂലത്തില്‍ 11.2 കിലോ സ്വര്‍ണം തനിക്കുണ്ടെന്നാണ് ഹരി പറയുന്നത്.

ഏപ്രില്‍ ആറിനാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Independent candidate files nomination papers wearing 5 kg gold jewellery