അവസാനം അവനിറങ്ങുന്നു; ഉടച്ചുവാര്‍ത്ത് ലൈനപ്പ്, പരമ്പര തേടി ഇന്ത്യ
Sports News
അവസാനം അവനിറങ്ങുന്നു; ഉടച്ചുവാര്‍ത്ത് ലൈനപ്പ്, പരമ്പര തേടി ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th August 2022, 8:51 pm

വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി-20യില്‍ പ്ലെയിങ് ഇലവനില്‍ ഇടം നേടി മലയാളി താരം സഞ്ജു സാംസണ്‍. ശ്രേയസ് അയ്യരിന് പകരം മൂന്നാമനായിട്ടാണ് സഞ്ജു ഇറങ്ങുന്നത്.

പരമ്പരയില്‍ സഞ്ജുവിന്റെ ആദ്യ മത്സരമാണ്. ഏകദിന പരമ്പരയ്ക്കായി മാത്രം വിന്‍ഡീസിലേക്ക് വിമാനം കയറിയ സഞ്ജു ടി-20 സ്‌ക്വാഡിലേക്ക് അപ്രതീക്ഷിതമായി തെരഞ്ഞെടുക്കപ്പെടുകയായികുന്നു.

കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ടീമില്‍ ഇടം നേടാന്‍ സാധിക്കാതിരുന്ന കെ.എല്‍. രാഹുലിന് പകരക്കാരനായിട്ടാണ് താരം സ്‌ക്വാഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഏഷ്യാ കപ്പും ടി-20 ലോകകപ്പും വരാനിരിക്കെ സഞ്ജുവിന് ഇപ്പോള്‍ കിട്ടയ അവസരം കൃത്യമായി മുതലാക്കാനായാല്‍ ടൂര്‍ണമെന്റ് സ്‌ക്വാഡില്‍ ഇടം നേടാനും സാധിച്ചേക്കും.

പരിക്കില്‍ നിന്നും മുക്തനായ രോഹിത് ശര്‍മ തന്നെയാണ് ഇന്ത്യയെ നയിക്കുന്നത്. റിഷബ് പന്താണ് ഉപനായകന്‍.

 

കരുത്തരെ തന്നെയാണ് വിന്‍ഡീസും കളത്തിലിറക്കിയിരിക്കുന്നത്. നിക്കോളാസ് പൂരനും റോവ്മന്‍ പവലും തന്നെയാണ് വിന്‍ഡീസിനെ നയിക്കുന്നത്. നാലാം മത്സരം വിജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനും അഞ്ചാം മത്സരം നിര്‍ണായകമാക്കാനുമാണ് വിന്‍ഡീസ് കളത്തിലിറങ്ങുന്നത്.

 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ദിനേഷ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്

വെസ്റ്റ് ഇന്‍ഡീസ് ടീം: നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), റോവ്മന്‍ പവല്‍ (വൈസ് ക്യാപ്റ്റന്‍), ഡൊമനിക് ഡ്രേക്‌സ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, അകീല്‍ ഹൊസൈന്‍, അല്‍സാരി ജോസഫ്, ബ്രാന്‍ഡന്‍ കിങ്, കൈല്‍ മയേഴ്‌സ്, ഒബെഡ് മക്കോയ്, ഡെവോണ്‍ തോമസ്‌

 

Content Highlight: Ind vs WI T20 Series, Sanju Samson Included in 4th Match against West Indies