| Thursday, 31st October 2024, 4:19 pm

ഇവര്‍ക്കെതിരെ സെഞ്ച്വറിയടിക്കാന്‍ സഞ്ജു പാടുപെടും; ലോകകപ്പ് ഫൈനലില്‍ ബാക്കിവെച്ചത്, തീ പാറും പോരാട്ടത്തിന് കൗണ്ട് ഡൗണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ടി-20 പരമ്പരക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് സൗത്ത് ആഫ്രിക്ക. ഏയ്ഡന്‍ മര്‍ക്രമിനെ ക്യാപ്റ്റന്‍സിയേല്‍പിച്ച് 16 അംഗ സ്‌ക്വാഡാണ് പ്രോട്ടിയാസ് പ്രഖ്യാപിച്ചിരിക്കുന്നത്.

വന്‍മരങ്ങള്‍ തിരിച്ചെത്തുന്നു എന്നതാണ് ഈ സ്‌ക്വാഡിനെ കൂടുതല്‍ കരുത്തരാക്കുന്നത്. വെടിക്കെട്ട് വീരന്‍ ഹെന്റിക് ക്ലാസന്‍, ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്റര്‍ ഡേവിഡ് മില്ലര്‍, സ്റ്റാര്‍ സ്പിന്നര്‍ കേശവ് മഹാരാജ് എന്നിവരാണ് തിരിച്ചെത്തുന്നതില്‍ പ്രധാനികള്‍.

സൂപ്പര്‍ ഓള്‍ റൗണ്ടര്‍ മാര്‍കോ യാന്‍സെനും സൂപ്പര്‍ പേസര്‍ ജെറാള്‍ഡ് കോട്‌സിയും ടീമിന്റെ ഭാഗമാണ്.

വെസ്‌റ്റേണ്‍ പ്രൊവിന്‍സ് ഓള്‍ റൗണ്ടര്‍ മിഹ്‌ലാലി എംപോങ്വാന ഇന്ത്യക്കെതിരെ തന്റെ അരങ്ങേറ്റ മത്സരത്തിനൊരുങ്ങുകയാണ്. സി.എസ്.എ ക്രിക്കറ്റ് ചലഞ്ചിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായാണ് താരം അന്താരാഷ്ട്ര അരങ്ങേറ്റത്തിനൊരുങ്ങുന്നത്.

സ്റ്റാര്‍ പേസര്‍ കഗീസോ റബാദ സ്‌ക്വാഡിന്റെ ഭാഗമല്ല എന്നതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. അതേസമയം, മറ്റൊരു സ്റ്റാര്‍ പേസറായ ലുങ്കി എന്‍ഗിഡിയെ ടീം പരിഗണിച്ചില്ല.

കേശവ് മഹാരാജ്, ഏയ്ഡന്‍ മര്‍ക്രം, റിയാന്‍ റിക്കല്‍ട്ടണ്‍ എന്നിവര്‍ നിലവില്‍ ബംഗ്ലാദേശ് പര്യടനത്തിന്റെ ഭാഗമാണ്. നവംബര്‍ ആറ് മുതല്‍ ഇവര്‍ ടീമിന്റെ ഭാഗമാകും.

സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്

ഏയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ഒട്‌നീല്‍ ബാര്‍ട്മാന്‍, ജെറാള്‍ഡ് കോട്‌സി, ഡോണാവന്‍ ഫെരേര, റീസ ഹെന്‍ഡ്രിക്‌സ്, മാര്‍കോ യാന്‍സെന്‍, ഹെന്റിക് ക്ലാസന്‍, പാട്രിക് ക്രൂഗര്‍, കേശവ് മഹാരാജ്, ഡേവിഡ് മില്ലര്‍, മിഹ്‌ലാലി എംപോങ്വാന, എന്‍ഖാബ പീറ്റര്‍, റയാന്‍ റിക്കല്‍ട്ടണ്‍, ആന്‍ഡില്‍ സിമെലെന്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ലൂതോ സിപാംല (മൂന്ന്, നാല് ടി-20കള്‍)

നംവബര്‍ എട്ടിനാണ് ഇന്ത്യ – സൗത്ത് ആഫ്രിക്ക ടി-20 പരമ്പര ആരംഭിക്കുന്നത്. നാല് മത്സരങ്ങളുടെ പരമ്പരയ്ക്കായാണ് ഇന്ത്യ പ്രോട്ടിയാസിന്റെ തട്ടകത്തിലെത്തുന്നത്.

സ്വന്തം തട്ടകത്തില്‍ ബംഗ്ലാദേശിനെ വൈറ്റ് വാഷ് ചെയ്ത് തോല്‍പിച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യ. സൂര്യകുമാറിന്റെ നേതൃത്വത്തില്‍ സൗത്ത് ആഫ്രിക്കന്‍ മണ്ണും കാല്‍ക്കീഴിലാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

ഇന്ത്യ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രമണ്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയി, അര്‍ഷ്ദീപ് സിങ്, വിജയ്കുമാര്‍ വൈശാഖ്, ആവേശ് ഖാന്‍, യാഷ് ദയാല്‍.

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനം

ആദ്യ മത്സരം: നവംബര്‍ 8, കിങ്സ്മീഡ്.

രണ്ടാം മത്സരം: നവംബര്‍ 10, സെന്റ് ജോര്‍ജ്സ് ഓവല്‍.

മൂന്നാം മത്സരം: നവംബര്‍ 13, സൂപ്പര്‍ സ്പോര്‍ട് പാര്‍ക്.

അവസാന മത്സരം: നംവബര്‍ 15, വാണ്ടറേഴ്സ് സ്റ്റേഡിയം.

Content Highlight: IND vs SA: South Africa announced squad against India

We use cookies to give you the best possible experience. Learn more