| Wednesday, 6th November 2024, 10:00 pm

സൗത്ത് ആഫ്രിക്കയില്‍ സഞ്ജുവിനെ കാത്ത് ചരിത്രമുറങ്ങുന്നു; കൊടുങ്കാറ്റില്‍ സുവര്‍ണനേട്ടം പിറക്കുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന് കളമൊരുങ്ങുകയാണ്. നാല് മത്സരങ്ങളുടെ ടി-20 പരമ്പരക്കായാണ് സൂര്യകുമാറും സംഘവും പ്രോട്ടിയാസിന്റെ തട്ടകത്തിലെത്തുന്നത്.

തുടര്‍ച്ചയായ ടി-20 പരമ്പരകള്‍ വിജയിച്ചാണ് ഇന്ത്യ സൗത്ത് ആഫ്രിക്കക്കെതിരെ കളത്തിലിറങ്ങുന്നത്. ടി-20 ലോകകപ്പ് ഫൈനലിന്റെ റീ മാച്ചിന് കൂടിയാണ് കളമൊരുങ്ങുന്നത്. ഫൈനലിന് ശേഷം ഇരുവരും ആദ്യമായാണ് നേര്‍ക്കുനേര്‍ വരുന്നത്.

ഈ പരമ്പരയില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ ഒരു ചരിത്ര നേട്ടവും കാത്തിരിക്കുന്നുണ്ട്. ടി-20യില്‍ 7,000 റണ്‍സ് മാര്‍ക് എന്ന കരിയര്‍ മൈല്‍സ്റ്റോണിലേക്കാണ് സഞ്ജു കാലെടുത്ത് വെക്കാന്‍ ഒരുങ്ങുന്നത്. ഇതിന് വേണ്ടതാകട്ടെ വെറും 59 റണ്‍സും.

കരിയറിലെ 268 ഇന്നിങ്‌സില്‍ നിന്നും 29.41 ശരാശരിയിലും 135.56 സ്‌ട്രൈക്ക് റേറ്റിലും 6,941 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. 46 അര്‍ധ സെഞ്ച്വറിയും നാല് സെഞ്ച്വറിയും ഉള്‍പ്പെടെയാണ് സഞ്ജു റണ്‍സടിച്ചുകൂട്ടുന്നത്.

ഇന്ത്യക്ക് പുറമെ കേരളം, രാജസ്ഥാന്‍ റോയല്‍സ്, ദല്‍ഹി ഡെയര്‍ഡെവിള്‍സ് എന്നിവര്‍ക്ക് വേണ്ടിയാണ് താരം സ്‌കോര്‍ ചെയ്ത്.

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ 59 റണ്‍സ് കൂടെ കണ്ടെത്താന്‍ സാധിച്ചാല്‍ ഈ നേട്ടത്തിലെത്തുന്ന 53ാം താരമെന്ന നേട്ടവും പത്താമത് ഇന്ത്യന്‍ താരമെന്ന നേട്ടവും സഞ്ജുവിന് സ്വന്തമാക്കാം.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – റണ്‍സ് എന്ന ക്രമത്തില്‍)

വിരാട് കോഹ്‌ലി – 382 – 12,886

രോഹിത് ശര്‍മ – 435 – 11,830

ശിഖര്‍ ധവാന്‍ – 331 – 9,797

സുരേഷ് റെയ്‌ന – 319 – 8,654

സൂര്യകുമാര്‍ യാദവ് – 272 – 7,717

കെ.എല്‍. രാഹുല്‍ – 213 – 7,586

എം.എസ്. ധോണി – 342 – 7,432

ദിനേഷ് കാര്‍ത്തിക് – 356 – 7,407

റോബിന്‍ ഉത്തപ്പ – 291 – 7,272

സഞ്ജു സാംസണ്‍ – 268 – 6,941

മനീഷ് പാണ്ഡേ – 277 – 6,891

നവംബര്‍ എട്ടിനാണ് ഇന്ത്യ – സൗത്ത് ആഫ്രിക്ക ടി-20 പരമ്പര ആരംഭിക്കുന്നത്. കിങ്‌സ്മീഡിലാണ് ആദ്യ മത്സരം.

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനം

ആദ്യ മത്സരം: നവംബര്‍ 8, കിങ്‌സ്മീഡ്.

രണ്ടാം മത്സരം: നവംബര്‍ 10, സെന്റ് ജോര്‍ജ്‌സ് ഓവല്‍.

മൂന്നാം മത്സരം: നവംബര്‍ 13, സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്.

അവസാന മത്സരം: നവംബര്‍ 15, വാണ്ടറേഴ്‌സ് സ്റ്റേഡിയം.

ഇന്ത്യ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, രമണ്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയി, അര്‍ഷ്ദീപ് സിങ്, വൈശാഖ് വിജയ്കുമാര്‍, ആവേശ് ഖാന്‍, യാഷ് ദയാല്‍.

സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്

ഏയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ഒട്നീല്‍ ബാര്‍ട്മാന്‍, ജെറാള്‍ഡ് കോട്സി, ഡോണാവന്‍ ഫെരേര, റീസ ഹെന്‍ഡ്രിക്സ്, മാര്‍കോ യാന്‍സെന്‍, ഹെന്‌റിക് ക്ലാസന്‍, പാട്രിക് ക്രൂഗര്‍, കേശവ് മഹാരാജ്, ഡേവിഡ് മില്ലര്‍, മിഹ്‌ലാലി എംപോങ്വാന, എന്‍ഖാബ പീറ്റര്‍, റയാന്‍ റിക്കല്‍ട്ടണ്‍, ആന്‍ഡില്‍ സിമെലെന്‍, ട്രിസ്റ്റണ്‍ സ്റ്റബ്സ്, ലൂതോ സിപാംല (മൂന്ന്, നാല് ടി-20കള്‍)

Content Highlight: IND vs SA: Sanju Samson need 59 runs to complete 7,000 T20 runs

We use cookies to give you the best possible experience. Learn more