|

1500!! വിന്‍ഡീസിന് ശേഷം ഇതാദ്യം; ഇന്ത്യ ചരിത്രമെഴുതിയ സിക്‌സറും സഞ്ജുവിന്റെ വക

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ നാലാമത്തെയും അവസാനത്തെയും മത്സരം ജോഹനാസ്‌ബെര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ തുടരുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ് തെരഞ്ഞെടുത്തു.

മത്സരത്തില്‍ ഒമ്പത് ഓവര്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ ഇന്ത്യ 100 റണ്‍സ് മാര്‍ക് പിന്നിട്ടിരിക്കുകയാണ്. ആദ്യ വിക്കറ്റില്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മയും നല്‍കിയ വെടിക്കെട്ട് തുടക്കം മൂന്നാം നമ്പറിലിറങ്ങിയ തിലക് വര്‍മയും ഏറ്റെടുത്തിരിക്കുകയാണ്.

തലങ്ങും വിലങ്ങും സിക്‌സറുകള്‍ പറന്ന മത്സരത്തില്‍ ഒരു തകര്‍പ്പന്‍ നേട്ടവും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20യില്‍ 1500 സിക്‌സറുകള്‍ എന്ന ചരിത്ര നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഈ ചരിത്ര നേട്ടത്തിലെത്തുന്ന രണ്ടാമത് മാത്രം ടീമാണ് ഇന്ത്യ. ഇതിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസ് മാത്രമാണ് ടി-20യില്‍ 1500 സിക്‌സറുകള്‍ സ്വന്തമാക്കിയത്. ഇന്ത്യയുടെ 1500ാമത് സിക്‌സര്‍ പിറവിയെടുത്തത് സഞ്ജു സാംസണിന്റെ ബാറ്റില്‍ നിന്നുമായിരുന്നു.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ ടീം.

(ടീം – മത്സരം – സിക്‌സര്‍ എന്നീ ക്രമത്തില്‍)

വെസ്റ്റ് ഇന്‍ഡീസ് – 211 – 1556

ഇന്ത്യ – 242 – 1500+*

ന്യൂസിലാന്‍ഡ് – 222 – 1296

ഓസ്‌ട്രേലിയ – 201 – 1211

ഇംഗ്ലണ്ട് – 197 – 1130

പാകിസ്ഥാന്‍ – 246 – 1123

സൗത്ത് ആഫ്രിക്ക – 1074

അഫ്ഗാനിസ്ഥാന്‍ – 138 – 833

ശ്രീലങ്ക – 200 – 823

സിംബാബ്‌വേ – 155 – 727

മത്സരം നിലവില്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 129 എന്ന നിലയിലാണ്. 30 പന്തില്‍ 59 റണ്‍സുമായി സഞ്ജു സാംസണും 12 പന്തില്‍ 25 റണ്‍സുമായി തിലക് വര്‍മയുമാണ് ക്രീസില്‍.

ഇരു ടീമിനെ സംബന്ധിച്ചും ഈ മത്സരം നിര്‍ണായകമാണ്. പരമ്പരയില്‍ ഇതിനോടകം 2-1ന് ലീഡെടുത്ത ഇന്ത്യക്ക് നാലാം മത്സരം വിജയിച്ചാല്‍ സീരീസ് സ്വന്തമാക്കാം. അതേസമയം, ആതിഥേയരായ സൗത്ത് ആഫ്രിക്കയാകട്ടെ വിജയത്തോടെ പരമ്പര സമനിലയില്‍ പിടിക്കാനുള്ള ശ്രമത്തിലാണ്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, രമണ്‍ദീപ് സിങ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

റിയാന്‍ റിക്കല്‍ട്ടണ്‍, റീസ ഹെന്‍ഡ്രിക്‌സ്, ഏയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഹെന്‌റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, മാര്‍കോ യാന്‍സെന്‍, ജെറാള്‍ഡ് കോട്‌സി, ആന്‍ഡില്‍ സിമലാനെ, കേശവ് മഹാരാജ്, ലുതോ സിപാംല.

സ്റ്റാറ്റ്‌സ്: ക്രിക്കറ്റ് ഗള്ളി

Content Highlight: IND vs SA: India becomes the 2nd team to complete 1500 T20i sixes in history