മുംബൈ: രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ടെസ്റ്റില്‍ ഇന്ത്യയുടെ പുതിയ ഓപ്പണര്‍മാരായേക്കുമെന്ന സൂചന നല്‍കി ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഇരുവര്‍ക്കും ഓപ്പണര്‍മാരെന്ന നിലയില്‍ കൂടുതല്‍ അവസരം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്ന് കോഹ്‌ലി പറഞ്ഞു.
ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മികച്ച പ്രകടനമാണ് ഇരുവര്‍ക്കും തുണയായത്. നേരത്തെ പൃഥ്വി ഷാ-മയാങ്ക് അഗര്‍വാള്‍ ജോഡിയെയായിരുന്നു ടീം പരീക്ഷിച്ചത്. എന്നാല്‍ ആദ്യ ടെസ്റ്റുകളില്‍ പരാജയപ്പെട്ടതോടെ പൃഥ്വി ഷാ ടീമിന് പുറത്തായി.
രോഹിത് പരിക്ക് മാറി എത്തിയതോടെ അവസാന രണ്ട് ടെസ്റ്റില്‍ ഗില്‍-രോഹിത് സഖ്യത്തെയാണ് ടീം പരീക്ഷിച്ചത്. ഇത് വിജയവുമായി.
മൂന്ന് ടെസ്റ്റില്‍ നിന്ന് 259 റണ്‍സാണ് ഗില്‍ ഓസ്‌ട്രേലിയയില്‍ നേടിയത്. ഇതില്‍ രണ്ട് അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടും. രണ്ട് ടെസ്റ്റില്‍ നിന്ന് ഒരു അര്‍ധസെഞ്ച്വറി അടക്കം 129 റണ്‍സാണ് രോഹിത് നേടിയത്.
തുടരെ രണ്ട് അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞിരുന്നു. ഇരുവരും ബാറ്റ് ചെയ്ത രീതിയും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇതോടെയാണ് രോഹിത്-ഗില്‍ ഓപ്പണിംഗ് സഖ്യത്തെ പരീക്ഷിക്കാന്‍ ടീം ഒരുങ്ങുന്നത്.
വെള്ളിയാഴ്ച ചെന്നൈയിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: IND vs ENG: Virat Kohli assures Rohit Sharma and Shubman Gill ‘long rope as Test openers’