Sports News
പരിക്ക്, വിരാട് കോഹ്‌ലി പുറത്ത്; ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ടുമുമ്പ് രണ്ട് അരങ്ങേറ്റം; പടയൊരുക്കി ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 06, 07:48 am
Thursday, 6th February 2025, 1:18 pm

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനം വിദര്‍ഭ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു.

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിനാണ് വി.സി.എ വേദിയാകുന്നത്. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന മത്സരങ്ങളാണിത്.

കഴിഞ്ഞ ദിവസം പരിക്കേറ്റ വിരാട് കോഹ്‌ലി ആദ്യ മത്സരത്തില്‍ കളിക്കില്ല. താരത്തിന്റെ വലത് കാല്‍മുട്ടിന് പരിക്കേറ്റതായി രോഹിത് ശര്‍മ വ്യക്തമാക്കി.

സൂപ്പര്‍ താരങ്ങളായ യശസ്വി ജെയ്‌സ്വാളും ഹര്‍ഷിത് റാണയും ഏകദിനത്തില്‍ തങ്ങളുടെ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്ക് മുമ്പ് ജെയ്‌സ്വാള്‍ തന്റെ ഏകദിന അരങ്ങേറ്റം നടത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.

അതേസമയം, ഇംഗ്ലണ്ട് നിരയിലേക്ക് സൂപ്പര്‍ താരം ജോ റൂട്ട് മടങ്ങിയെത്തി. ടി-20 പരമ്പരയില്‍ ടീമിന്റെ ഭാഗമല്ലാതിരുന്ന റൂട്ടിന്റെ മടങ്ങി വരവ് ഇംഗ്ലണ്ടിന്റെ ബാറ്റിങ് യൂണിറ്റിനും ബൗളിങ് യൂണിറ്റിനും ഒരുപോലെ കരുത്താകും.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ബെന്‍ ഡക്കറ്റ്, ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്‌സ്റ്റണ്‍, ജേകബ് ബേഥല്‍, ബ്രൈഡന്‍ കാര്‍സ്, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്, സാഖിബ് മഹ്‌മൂദ്.

Content highlight: IND vs ENG 1st ODI: England won the toss and elect to bat first