ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിനാണ് കളമൊരുങ്ങുന്നത്. കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയമാണ് വേദി. ആദ്യ ടെസ്റ്റ് ജയിച്ചതുപോലെ രണ്ടാം ടെസ്റ്റും വിജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. അതേസമയം, ഇന്ത്യക്കെതിരെ തങ്ങളുടെ ചരിത്രത്തിലെ ആദ്യ ടെസ്റ്റ് വിജയമാണ് ബംഗ്ലാദേശിന്റെ ലക്ഷ്യം.
എന്നാല്‍ ബംഗ്ലാദേശിനെ സംബന്ധിച്ച് അതൊട്ടും എളുപ്പമാകില്ല. ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളും സ്റ്റാര്‍ ബൗളര്‍മാരും റെഡ് ഹോട്ട് ഫോമില്‍ തുടരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഉപയോഗിക്കുന്ന പിച്ചാകട്ടെ ബ്ലാക് സോയില്‍ ഉപയോഗിച്ച് ഒരുക്കുന്നതും. ബംഗ്ലാ ബാറ്റര്‍മാരെ തറപറ്റിക്കാന്‍ തന്നെയാണ് ഇന്ത്യയൊരുങ്ങുന്നത്.
കഴിഞ്ഞ 40 വര്‍ഷമായി ഒരിക്കല്‍പ്പോലും കാണ്‍പൂരില്‍ പരാജയം രുചിച്ചിട്ടില്ല എന്നതും ഇന്ത്യക്ക് ആത്മവിശ്വാസമേറ്റുന്നു. രണ്ടാം മത്സരത്തിലും ആധികാരികമായി വിജയിച്ച് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുക എന്നതുതന്നെയാണ് ഇന്ത്യയുടെ ലക്ഷ്യം.
കാണ്‍പൂര്‍ പിച്ചില്‍ ഇന്ത്യയുടെ ചരിത്രവും റെക്കോഡുകളും പരിശോധിക്കാം
➤ ആകെ മത്സരം: 23
➤ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍
1986ല്‍ ശ്രീലങ്കക്കെതിരെ 676/7d (161.1 ഓവറില്‍)
➤ ഏറ്റവും ചെറിയ ടോട്ടല്‍
1952ല്‍ ഇംഗ്ലണ്ടിനെതിരെ 121/10 (61.5 ഓവറില്‍)
➤ ഏറ്റവും വലിയ വിജയം (ഇന്നിങ്‌സിന്റെ അടിസ്ഥാനത്തില്‍)
2009ല്‍ ശ്രീലങ്കക്കെതിരെ നേടിയ ഇന്നിങ്‌സിന്റെയും 144 റണ്‍സിന്റെ വിജയം.
➤ ഏറ്റവും വലിയ വിജയം (റണ്‍സിന്റെ അടിസ്ഥാനത്തില്‍)
1996ല്‍ സൗത്ത് ആഫ്രിക്കക്കെതിരെ നേടിയ 280 റണ്‍സിന്റെ വിജയം.
➤ ഏറ്റവും വലിയ വിജയം (വിക്കറ്റുകളുടെ അടിസ്ഥാനത്തില്‍)
1999 ഒക്‌ടോബറില്‍ ന്യൂസിലാന്‍ഡിനെതിരെയും 2008 ഏപ്രിലില്‍ സൗത്ത് ആഫ്രിക്കക്കെതിരെയും നേടിയ എട്ട് വിക്കിറ്റിന്റെ വിജയം.
➤ ഏറ്റവുമധികം റണ്‍സ്
ഗുണ്ടപ്പ വിശ്വനാഥ് (ഏഴ് മത്സരത്തില്‍ നിന്നും 776 റണ്‍സ്)
➤ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍
മുഹമ്മദ് അസറുദ്ദീന്‍, 199 റണ്‍സ് (1986 ഡിസംബറില്‍ ശ്രീലങ്കക്കെതിരെ)
➤ ഏറ്റവും മികച്ച ബാറ്റിങ് ശരാശരി (ചുരുങ്ങിയത് അഞ്ച് ഇന്നിങ്‌സ്)
മുഹമ്മദ് അസറുദ്ദീന്‍, 181.00 (മൂന്ന് ടെസ്റ്റില്‍ നിന്നും 543 റണ്‍സ്)
➤ ഏറ്റവുമധികം സെഞ്ച്വറികള്‍
മുഹമ്മദ് അസറുദ്ദീന്‍, ഗുണ്ടപ്പ വിശ്വനാഥ് (മൂന്ന് സെഞ്ച്വറികള്‍ വീതം)
➤ ഏറ്റവുമധികം അര്‍ധ സെഞ്ച്വറികള്‍
സുനില്‍ ഗവാസ്‌കര്‍, 5 എണ്ണം
➤ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായത്
ചന്ദ്രു ബോര്‍ഡെ (അഞ്ച് ടെസ്റ്റില്‍ മൂന്ന് തവണ)
➤ ഏറ്റവുമധികം സിക്‌സറുകള്‍
വിരേന്ദര്‍ സേവാഗ് (മൂന്ന് ടെസ്റ്റില്‍ നിന്നും ആറ് സിക്‌സര്‍)
➤ ഏറ്റവുമധികം സിക്‌സറുകള്‍ (ഒരു ഇന്നിങ്‌സില്‍)
സലിം ദുരാനി, ബിഷന്‍ സിങ് ബേദി, രവീന്ദ്ര ജഡേജ (മൂന്ന് സിക്‌സര്‍ വീതം)
➤ ഏറ്റവും ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ്പ്
1986ല്‍ ശ്രീലങ്കക്കെതിരെ അസറുദ്ദീനും കപില്‍ ദേവും ചേര്‍ന്ന് നേടിയ 272 റണ്‍സ്.
➤ ഏറ്റവുമധികം വിക്കറ്റ്
കപില്‍ ദേവ് (ഏഴ് ടെസ്റ്റില്‍ നിന്നും 25 വിക്കറ്റ്)
➤ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍ (ഇന്നിങ്‌സിന്റെ അടിസ്ഥാനത്തില്‍)
ജസുഭായ് പട്ടേല്‍ – 69/9 (1959 ഡിസംബറില്‍ ഓസ്‌ട്രേലിയക്കെതിരെ)
➤ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍ (മത്സരത്തിന്റെ അടിസ്ഥാനത്തില്‍)
ജസുഭായ് പട്ടേല്‍ – 124/14 (1959 ഡിസംബറില്‍ ഓസ്‌ട്രേലിയക്കെതിരെ)
➤ ഏറ്റവുമധികം ഫൈഫര്‍
ജസുഭായ് പട്ടേല്‍, അനില്‍ കുംബ്ലെ, സുഭാഷ് ഗുപ്‌തെ (രണ്ട് ഫൈഫര്‍ വീതം)
➤ ഏറ്റവുമധികം ടെന്‍ഫര്‍
ജസുഭായ് പട്ടേല്‍, അനില്‍ കുംബ്ലെ, സുഭാഷ് ഗുപ്‌തെ, ആര്‍. അശ്വിന്‍ (ഓരോന്ന് വീതം)
➤ ഏറ്റവുമധികം ഡിസ്മിസ്സലുകള്‍
സയ്യിദ് കിര്‍മാണി 16 എണ്ണം (ഏഴ് ടെസ്റ്റില്‍ നിന്നുമായി 14 ക്യാച്ചുകള്‍, രണ്ട് സ്റ്റംപിങ്)
➤ ഏറ്റവുമധികം ക്യാച്ച്
രാഹുല്‍ ദ്രാവിഡ് (അഞ്ച് ടെസ്റ്റില്‍ നിന്നും ഏഴ് ക്യാച്ച്)
➤ ഏറ്റവുമധികം മത്സരങ്ങള്‍
സുനില്‍ ഗവാസ്‌കര്‍ (ഒമ്പത് മാച്ച്)
➤ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവുമധികം വിജയം
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം.എസ്. ധോണി (രണ്ട് വിജയം വീതം).
Content highlight: IND vs BAN: 2nd Test: India’s track record in Kanpur