പെര്‍ത്ത്: പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ ലീഡ് പ്രതീക്ഷകള്‍ തകര്‍ത്തത് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പുറത്താകലായിരുന്നു. 123 റണ്‍സെടുത്ത കോഹ്‌ലി വീണതോടെ ഇന്ത്യന്‍ വാലറ്റം വലിയ പോരാട്ടമൊന്നുമില്ലാതെ കീഴടങ്ങുകയും ചെയ്തു. കോലിയും പന്തും ചേര്‍ന്ന് ഇന്ത്യയെ ലീഡിലേക്ക് നയിക്കുമെന്ന് കരുതിയ ഘട്ടത്തിലാണ് പാറ്റ് കമിന്‍സിന്റെ പന്തില്‍ കോലിയെ സെക്കന്‍ഡ് സ്ലിപ്പില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് പിടികൂടിയത്.
https://twitter.com/ImYassalraja/status/1074195012017999872
ക്യാച്ചെടുക്കുന്നതിന് മുമ്പ് പന്ത് നിലത്ത് കുത്തിയിയിരുന്നോ എന്ന് സംശയമുണ്ടായിരുന്നതിനാല്‍ തീരുമാനം മൂന്നാം അമ്പയര്‍ക്ക് വിടുകയായിരുന്നു. പക്ഷേ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ കുമാര ധര്‍മസേനയുടെ തീരുമാനം ഔട്ടാണെന്നായിരുന്നു. റീപ്ലേകള്‍ പരിശോധിച്ച മൂന്നാം അമ്പയര്‍ക്കും പന്ത് നിലത്ത് തട്ടിയിരുന്നോ എന്ന് ഉറപ്പില്ലാത്തതിനാല്‍ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവെച്ചു. പിന്നാലെ ക്യാച്ച് വിവാദവുമായി. വിമര്‍ശനവുമായി നിരവധി പേരെത്തി.
വിരാട് കോലിയെ സ്ലിപ്പില്‍ പിടികൂടിയപ്പോള്‍ പന്ത് നിലംതൊട്ടോ എന്നതായിരുന്നു വിവാദത്തിന് വഴിതുറന്നത്.
എന്നാല്‍ രണ്ടാം ഇന്നിംഗ്‌സിലും നിര്‍ണായകമായ ഒരു ക്യാച്ച് കൂടി ഹാന്‍ഡ്‌സ്‌കോംബ് പറന്നു കൊണ്ട് പിടിച്ചു. ഇന്ത്യ കൂട്ടത്തകര്‍ച്ചയെ നേരിടുമ്പോള്‍ പ്രതീക്ഷയേകി ബാറ്റ് വീശിയിരുന്ന റിഷഭ് പന്തിനെയാണ് ഹാന്‍ഡ്‌സ്‌കോംബ് മിന്നും ക്യാച്ചില്‍ പവലിയനിലേക്ക് മടക്കിയത്. സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ പന്തിലായിരുന്നു വിക്കറ്റ്.
'YOU BEAUTY!' A blinder from Peter Handscomb this morning!#AUSvIND | @bet365_aus pic.twitter.com/EAtOTAAyrR
— cricket.com.au (@cricketcomau) December 18, 2018
ഒരു വേള ഇന്ത്യയുടെ വിജയലക്ഷ്യം മറികടക്കുമോ എന്നു പോലും സംശയിച്ച ഘട്ടത്തിലായിരുന്നു പന്തിന്റെ ക്യാച്ച് പറന്നു പിടിച്ചത്. പുറത്താകുമ്പോള്‍ 61 പന്തില്‍ 30 റണ്‍സായിരുന്നു പന്ത് എടുത്തിരുന്നത്.