|

'മഴ കളിച്ചു, പരമ്പര സമനിലയില്‍'; മൂന്നാം ടി-20 ഉപേക്ഷിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ടി-20 ഒറ്റ പന്തു പോലും എറിയാനാകാതെ ഉപേക്ഷിച്ചു. കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടിയ ആകാശത്തിനു താഴെ നനഞ്ഞ പിച്ചിലെ ഈര്‍പ്പം മാറ്റാന്‍ കഴിയാഞ്ഞതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

ഇതോടെ ടി-20 പരമ്പര 1-1 ന് സമനിലയില്‍ പിരിഞ്ഞു. ആദ്യ മത്സരം ഇന്ത്യയും രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയുമായിരുന്നു ജയിച്ചത്. നേരത്തെ ഏകദിന പരമ്പര 4-1 ന് നേടിയ ഇന്ത്യ ടെസ്റ്റ് പരമ്പര തൂത്തുവാരുകയും ചെയ്തിരുന്നു.


Also Read: ‘ശബരിമലയെ തായ്‌ലന്റ് ആക്കരുത്’; കോടതി വിധിച്ചാലും മാനവും മര്യാദയുമുള്ള സ്ത്രീകള്‍ ശബരിമല കയറില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍


ശ്രീലങ്കയെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ചതിനു പിന്നാലെ ഓസീസിനെതിരെയും ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇന്നത്തെ മത്സരം പരമ്പരനേട്ടത്തിന് ഇരു ടീമുകള്‍ക്കും നിര്‍ണായകമായിരുന്നു.

നീണ്ട പര്യടനത്തിനെത്തിയ കംഗാരുപ്പട രണ്ടു ജയം മാത്രം നേടിയാണ് നാട്ടിലേക്ക് തിരിച്ചു കയറുന്നത്. 2019 ലോകകപ്പിന് ഇന്ത്യ ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ തവണ കപ്പുയര്‍ത്തിയ ഓസീസ് ടീമില്‍ ഇനിയും അഴിച്ചുപണികള്‍ വേണ്ടി വരുമെന്നാണ് പരമ്പര കഴിയുമ്പോള്‍ സൂചിപ്പിക്കുന്നത്.

Latest Stories