| Sunday, 5th December 2021, 10:54 pm

മുസ്‌ലിം, ക്രിസ്ത്യന്‍, ദളിത് വിഭാഗങ്ങള്‍ക്ക് നേരെ വര്‍ധിക്കുന്ന സംഘപരിവാര്‍ അക്രമണം; ചൊവ്വാഴ്ച സി.പി.ഐ.എം പ്രതിഷേധദിനം ആചരിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുസ്‌ലിം, ക്രിസ്ത്യന്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെ സംഘപരിവാര്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ഡിസംബര്‍ 7ന് സംസ്ഥാനത്ത് പ്രതിഷേധദിനം ആചരിക്കുമെന്ന് സി.പി.ഐ.എം.

ജില്ലാ, ഏരിയാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ദേശീയതലത്തില്‍ പാര്‍ടി കേന്ദ്ര കമ്മിറ്റി ആഹ്വാനംചെയ്ത പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പ്രതിഷേധ ദിനാചരണെമെന്ന് സി.പി.ഐ.എം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കും അവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും നേരെയുള്ള സംഘപരിവാര്‍ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ച സംസ്ഥാനവ്യാപകമായി പ്രതിഷേധദിനം ആചരിക്കാന്‍ സി.പി.ഐഎം തീരുമാനിച്ചതെന്നും വര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കുമെതിരായ അക്രമങ്ങള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ ഒമ്പതുമാസത്തിനിടയില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കെതിരെ മുന്നൂറിലേറെ ആക്രമണമുണ്ടായതായി മനുഷ്യാവകാശ സംഘടനകളുടെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

പശുസംരക്ഷണം, ലൗജിഹാദ് എന്നിവ ഉയര്‍ത്തിയുള്ള ആക്രമണങ്ങകളും വര്‍ദ്ധിക്കുകയാണ്. ഫാദര്‍ സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ളവര്‍ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണെന്നും വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Increasing Sangh Parivar violence against Muslims, Christians and Dalits; The CPI (M) will observe Protest Day on Tuesday

Latest Stories

We use cookies to give you the best possible experience. Learn more