കോഴിക്കോട്: സംസ്ഥാനത്ത് ബസുകളിലെ വിദ്യാര്‍ത്ഥി കണ്‍സെഷന്റെ പ്രായം വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറിക്കി. നേരത്തെ 25 വയസ്സായിരുന്നു ബസുകളില്‍ കണ്‍സെഷന്‍ അനുവദിക്കുന്ന പരമാവധി പ്രായം. ഇത് 27 വയസ്സാക്കി ഉയര്‍ത്തിയാണ് പുതിയ ഉത്തരവ്. നേരത്തെ 25 വയസ്സാക്കി നിജപ്പെടുത്തി ഇറക്കിയ ഉത്തരവ് പുതുക്കുകയാണ് ചെയ്തതെന്ന് ഗതാഗതി മന്ത്രി ആന്റണി രാജു പറഞ്ഞു. ഗവേഷക വിദ്യാര്‍ത്ഥികളെ കൂടി പരിഗണിച്ചാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ നിലവില്‍ കണ്‍സെഷന്‍ പ്രായം ഗവേഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗികമല്ല എന്ന് കാണിച്ച് എസ്.എഫ്.ഐ ഗതാഗത മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ കൂടി അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്നും മന്ത്രി പറഞ്ഞു. അര്‍ഹതയില്ലാത്ത പലരും ബസുകളിലെ യാത്രാ ആനുകൂല്യം ദുരുപയോഗം ചെയ്യുന്നത് കൊണ്ടാണ് പ്രയാപരിധി തീരുമാനിച്ചത് എന്നും മന്ത്രി പറഞ്ഞു.
അതേ സമയം റോഡ് സുരക്ഷ നിയമങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുന്നതിന് റോഡ് സുരക്ഷ നിയമങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് മന്ത്രി പി.രാജീവും പറഞ്ഞു. ഇത് സര്‍ക്കാറിന്റെ പരിഗണനയിലാണെന്നും റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച വടംവലി മത്സരത്തിന്റെ സമാപന സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.