റേഷന്‍ അരിയുടേയും ഗോതമ്പിന്റേയും വില വര്‍ധിപ്പിക്കുന്നു
Big Buy
റേഷന്‍ അരിയുടേയും ഗോതമ്പിന്റേയും വില വര്‍ധിപ്പിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd November 2012, 9:19 am

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ അരിയുടേയും ഗോതമ്പിന്റേയും വില വര്‍ദ്ധിപ്പിക്കുന്നു. വിലവര്‍ദ്ധന തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.

ഒരു കിലോ അരിക്കും ഗോതമ്പിനും 3 രൂപ 80 പൈസയാണ് ഒറ്റയടിക്ക് വര്‍ധിപ്പിക്കുന്നത്. പൊതുവിപണിയില്‍ വ്യാപാരികള്‍ക്ക് നല്‍കുന്ന അതേവിലയില്‍ റേഷന്‍ കടകള്‍ക്കും നല്‍കാനാണ് നീക്കം.[]

കിലോഗ്രാമിന് 12 രൂപ 70 പൈസയായിരുന്ന അരി 16 രൂപ 50 പൈസയ്ക്കും 9 രൂപ 20 പൈസയായിരുന്ന ഗോതമ്പ് 13 രൂപയ്ക്കും വില്‍ക്കാനാണ് നിര്‍ദ്ദേശം.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും വിലവര്‍ദ്ധനകാര്യം കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും ഉയര്‍ന്ന വിലയില്‍ അരിയും ഗോതമ്പും വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് സ്‌പെഷ്യല്‍ അഡ്‌ഹോക്ക് അലോട്ട്‌മെന്റ് എന്ന പേരില്‍ റേഷന്‍ അനുവദിച്ചു.

എന്നാല്‍ ഈ വര്‍ഷം അത് നിര്‍ത്തലാക്കി. ഈ മാസം അവസാനത്തോടെ വിലവര്‍ദ്ധന നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.