കുടിയന്‍മാര്‍ക്ക് ഇരുട്ടടി: മദ്യത്തിന് വ്യാഴാഴ്ച മുതല്‍ വിലകൂടും
Kerala
കുടിയന്‍മാര്‍ക്ക് ഇരുട്ടടി: മദ്യത്തിന് വ്യാഴാഴ്ച മുതല്‍ വിലകൂടും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th July 2012, 8:00 am

തൃശൂര്‍: സംസ്ഥാനത്ത് മദ്യത്തിന്റെ വില വന്‍തോതില്‍ വര്‍ധിപ്പിക്കുന്നു. വിദേശമദ്യത്തിന്റെ വില ആറു ശതമാനം വര്‍ധിപ്പിക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍ ഡിസ്റ്റിലറികള്‍ക്ക് അനുമതി നല്‍കിയതോടെയാണ് വിലവര്‍ധന പ്രാബല്യത്തിലാകുന്നത്. പുതിയ വില വിവരപ്പട്ടിക നാളെ പ്രസിദ്ധീകരിക്കും.[]

സ്പിരിറ്റിന്റെ വിലയും ഉല്‍പാദന ചെലവും വര്‍ധിച്ചതാണ് മദ്യത്തിന്റെ വിലവര്‍ധിക്കാന്‍ കാരണമായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിസ്റ്റിലറി ഉടമകളുടെ സംഘടന കഴിഞ്ഞ ഏതാനും മാസമായി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി വരികയായിരുന്നു.

വിലവര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കമ്പനികള്‍ പുറത്തിറക്കുന്ന മദ്യക്കുപ്പികളില്‍ വില രേഖപ്പെടുത്താറില്ല. വില വര്‍ധിപ്പിക്കുമെന്ന് വിവരം ലഭിച്ചതോടെ ബാറുകള്‍ കൂടുതല്‍ മദ്യം വാങ്ങി ശേഖരിക്കാനുള്ള തിടുക്കത്തിലാണ്.

മദ്യത്തിന്റെ നികുതിയും തീരുവകളും അടക്കം 13 ശതമാനം വരെ വില വര്‍ധനയുണ്ടാകും. നിലവില്‍ 340 രൂപ വിലയുള്ള ഒരു ബോട്ടിലിന് 44 രൂപ വരെയാണ് ഉയരുക. വിലവര്‍ധന വ്യാഴാഴ്ച പ്രാബല്യത്തില്‍ വരും.