ലണ്ടന്‍ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ താരങ്ങളുടെ പാരിതോഷിക തുക വര്‍ധിപ്പിച്ചു
DSport
ലണ്ടന്‍ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ താരങ്ങളുടെ പാരിതോഷിക തുക വര്‍ധിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th August 2012, 12:13 pm

ഇംഫാല്‍: ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ വനിതാ ബോക്‌സര്‍ മേരി കോമിന് മണിപ്പൂര്‍ സര്‍ക്കാര്‍ നല്‍കുന്ന പാരിതോഷികം 50 ലക്ഷത്തില്‍നിന്ന് 75 ലക്ഷമായി ഉയര്‍ത്തി. പോലീസായ മേരിക്ക് എസ്.പിയായി സ്ഥാനക്കയറ്റം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

ബോക്‌സിങ് അക്കാദമിക്ക് രണ്ടേക്കര്‍ സ്ഥലം നല്‍കാന്‍ മണിപ്പൂര്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിട്ടുണ്ട്.[]

മേരി കോമിന് ആസാം സര്‍ക്കാര്‍ 20 ലക്ഷം, അരുണാചല്‍ 10 ലക്ഷം, നോര്‍ത്ത് ഈസ്‌റ്റേണ്‍ കൗണ്‍സില്‍ 40 ലക്ഷം, കേന്ദ്ര പട്ടികവര്‍ഗ ക്ഷേമ മന്ത്രാലയം 10 ലക്ഷം. എന്നിങ്ങനെയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

അതേപോലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെള്ളി നേടിയ ഷൂട്ടിങ് താരം വിജയ് കുമാറിന് ഹിമാചല്‍ സര്‍ക്കാര്‍ ഒരുകോടി രൂപയും ഹിമാചല്‍ സമ്മാന്‍ പുരസ്‌കാരവും നല്‍കി. ഒളിമ്പ്യന് സര്‍ക്കാര്‍ നല്‍കുന്ന സ്ഥലത്തിന്റെ രേഖകളും കൈമാറി.

കരസേനയില്‍ സുബേദാര്‍ ആയ വിജയ് കുമാറിന് കരസേന, സുബേദാര്‍ മേജറായി സ്ഥാനക്കയറ്റവും 30 ലക്ഷം രൂപ പാരിതോഷികവും നല്‍കി.  ഓഫീസറായി സ്ഥാനക്കയറ്റം ലഭിക്കാന്‍ വേണ്ട സഹായങ്ങള്‍ നല്‍കുമെന്ന് കരസേനാ മേധാവി ജനറല്‍ വിക്രം സിങ് പറഞ്ഞു