വാഷിങ്ടണ്‍: യു.എസ് പൗരന്മാര്ക്ക് ആദായനികുതി നിര്‍ത്തലാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ് പൗരന്മാര്ക്കും കുടുംബത്തിനും വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപിന്റെ പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കയെ സമ്പന്നരുടെ വ്യവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുന്നതിനുള്ള തുടക്കമാണിതെന്നും ട്രംപ് പറഞ്ഞു. നിലവില്‍ ഫെഡറല്‍ വരുമാനത്തിന്റെ ഗണ്യമായ പങ്കും ഉള്‍ക്കൊള്ളുന്ന ആദായ നികുതി പൂര്‍ണമായി നിര്‍ത്തലാക്കുന്നതിനായി ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് നികുതി നിശ്ചയിക്കുമെന്നും ട്രംപ് പറഞ്ഞു.
മുമ്പത്തേക്കാളെറേ ശക്തരും സമ്പന്നരുമായ വ്യവസ്ഥയിലേക്ക് അമേരിക്ക മടങ്ങേണ്ട സമയമാണിതെന്നും വിദേശ രാജ്യങ്ങളെ സമ്പന്നരാക്കുന്നതിന് നമ്മുടെ പൗരന്മാര്ക്ക് നികുതി ചുമത്തുന്നിന് പകരം നമ്മുടെ പൗരന്മാരെ സമ്പന്നരാക്കാന്‍ വിദേശ രാജ്യങ്ങള്‍ക്ക് നികുതി ചുമത്തുകയാണ് വേണ്ടതെന്നും ട്രംപ് പറഞ്ഞു.
1870 മുതല്‍ 1913 വരെയുള്ള കാലഘട്ടങ്ങളില്‍ താരിഫ് അധിഷ്ഠിത സാമ്പത്തിക സമ്പ്രദായം യു.എസില്‍ നിലനിന്നിരുന്നതായും ചരിത്രത്തിലെ ഏറ്റവും സമ്പന്നമായിരുന്ന യു.എസിന്റെ കാലമായിരുന്നു അതെന്നും ട്രംപ് അവകാശപ്പെട്ടു.
ആ കാലഘട്ടത്തില്‍ ഇറക്കുമതി തീരുവയിലൂടെ രാജ്യം വലിയ വരുമാനം ഉണ്ടാക്കിയതായും ട്രംപ് പറഞ്ഞു. ഇറക്കുമതി തീരുവ മാനേജ്മെന്റിന് മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക ബോഡി സ്ഥാപിക്കുന്നുവെന്നും പറഞ്ഞു.
അമേരിക്കന്‍ തൊഴിലാളികളെയും കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനായും വ്യാപാര സംവിധാനത്തിന്റെ പുനര്‍നിര്‍മാണത്തിനായും പദ്ധതി ഉടന്‍ തന്നെ ആരംഭിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ട്രംപിന്റെ പുതിയ തീരുമാനം പണപ്പെരുപ്പത്തിലേക്കും വെല്ലുവിളികള്‍ നേരിടാനും സാധ്യതയുള്ളതായി സാമ്പത്തിക വിദഗ്ദര്‍ ആശങ്ക പ്രകടിപ്പിച്ചു.
Content Highlight: Income tax will be abolished; Taxing foreign countries will make people rich: Donald Trump