ആദായ നികുതിയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് നിര്‍മലാ സീതാരാമന്‍; നികുതി ഘടനയില്‍ മാറ്റം
Union Budget 2020
ആദായ നികുതിയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് നിര്‍മലാ സീതാരാമന്‍; നികുതി ഘടനയില്‍ മാറ്റം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st February 2020, 1:37 pm

ന്യൂദല്‍ഹി: ആദായ നികുതി ഘടനയില്‍ മാറ്റം വരുത്തി കേന്ദ്ര ബജറ്റ്. വന്‍ ഇളവാണ് ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അഞ്ച് ലക്ഷത്തിനും ഏഴര ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് 10 ശതമാനവും 7.5 മുതല്‍ 10 ലക്ഷംവരെ 15 ശതമാനവും 10 മുതല്‍ 12.5 ലക്ഷംവരെ 20 ശതമാനവും 12.5 മുതല്‍ 15 ലക്ഷംവരെ 25 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനമായും തുടരും. അഞ്ച് ലക്ഷം വരെ നികുതിയില്ല. മാറ്റത്തിലൂടെ 40000 കോടിയുടെ വരുമാന നഷ്ടമാണ് ഉണ്ടാവുകയെന്ന് മന്ത്രി പറഞ്ഞു.

രാജ്യത്തെ എഞ്ചിനീയറിങ് ബിരുദ ധാരികള്‍ക്ക് പഞ്ചായത്തില്‍ ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചായിരുന്നു മന്ത്രി ഇക്കാര്യം അവതരിപ്പിച്ചത്.

രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാഴ്ന്നതിന് പിന്നാലെ തൊഴിലില്ലായ്മ അതിരൂക്ഷമാകുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. രാജ്യത്തെ പല കമ്പനികളും അടച്ചുപൂട്ടുകയും ജോലിക്കാരെ പിരിച്ചുവിടുകയും തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. ഇതിന് പരിഹാരമെന്ന നിലയ്ക്കാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2022ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ 16 ഇന പദ്ദതി ആവിഷ്‌കരിക്കുന്നുണ്ട്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ സംസ്ഥാനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കണം. 20 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകള്‍ സ്ഥാപിക്കാന്‍ സഹായം നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

2020-21 സാമ്പത്തിക വര്‍ഷം 15 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പ അനുവദിക്കും. നബാര്‍ഡ് റീഫിനാന്‍സിങ് സൗകര്യം വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ