ന്യൂദല്‍ഹി: ആദായ നികുതി വകുപ്പ് ദല്‍ഹിയിലെ ചാന്ദ്നി ചൗക്കില്‍ നടത്തിയ റെയ്ഡില്‍ 25 കോടി രൂപ പിടിച്ചെടുത്തു. സ്വകാര്യ നിലവറയില്‍ 100 ലോക്കറുകളിലായി സൂക്ഷിച്ചിരുന്ന തുകയാണ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്.
പിടിച്ചെടുത്ത പണം ഹവാല ഇടാപാടുകാരുടേതാണെന്നാണ് പ്രഥമിക നിഗമനം. ദല്‍ഹി കേന്ദ്രമാക്കി പുകയില, രാസവസ്തുക്കള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവ കച്ചവടം നടത്തുന്നവരുടേതാണ് പിടിച്ചെടുത്ത കോടികളെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇവര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹവാല സംഘങ്ങളുമായി ബന്ധമുണ്ടെന്നും വിവരങ്ങളുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ആദായ നികുതി വകുപ്പ് സ്വകര്യനിലവറയില്‍ നടത്തിയ റെഡില്‍ നിന്ന് 40 കോടിയോളം രൂപ പിടിച്ചെടുത്തിരുന്നു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമാനമായ നീക്കം സെപ്റ്റംബറില്‍ നടത്തിയിരുന്നു. 29 കോടിരൂപയും ചില രേഖകളും അന്ന് എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തിരുന്നു. അന്നും ഇതോപോലെ സ്വകാര്യ ലോക്കറുകളില്‍ നിന്നാണ് അധികൃതമായി സൂക്ഷിച്ചിരുന്ന പണം പിടിച്ചെടുത്തത്.