ന്യൂദല്‍ഹി: ദല്‍ഹിയില്‍ മാധ്യമസ്ഥാപനങ്ങളില്‍ റെയ്ഡ്. ന്യൂസ് ലോണ്‍ട്രിയുടേയും ന്യൂസ് ക്ലിക്കിന്റേയും ഓഫീസുകളില്‍ ആദായ നികുതി വകുപ്പാണ് റെയ്ഡ് നടത്തുന്നത്.
ന്യൂസ് ക്ലിക്കിന്റെ ഓഫീസിലുള്ളവരുടെ ഫോണ്‍ ഓഫ് ചെയ്തിരിക്കുകയാണെന്ന് വര്‍ക്കം ഫ്രം ഹോം ചെയ്യുന്ന ജീവനക്കാരനെ ഉദ്ധരിച്ച് വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ന്യൂസ് ക്ലിക്കിന്റെ ചീഫ് എഡിറ്ററുടേയും സീനിയര്‍ എഡിറ്ററുടേയും ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്. അതേസമയം ന്യൂസ് ലോണ്‍ട്രിയുടെ ഓഫീസില്‍ സാമ്പത്തിക രേഖകളാണ് പരിശോധിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ന്യൂസ് ലോണ്‍ട്രിയിലെ ജീവനക്കാരുടെ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.
‘ രാവിലെ 11.40 നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തിയത്. ആ സമയം 20 പേരാണ് ഓഫീസിലുണ്ടായിരുന്നത്. എല്ലാവരുടേയും ഫോണ്‍ മേശപ്പുറത്ത് വക്കാനും സ്വിച്ച്ഡ് ഓഫ് ചെയ്യാനും നിര്‍ദേശിച്ചു. മൂന്ന് മണിയോടെ ഓഫീസിലെ ചില ജീവനക്കാരോട് പോകാന്‍ പറഞ്ഞു,’ ന്യൂസ് ലോണ്‍ട്രി വൃത്തങ്ങള്‍ പറയുന്നു.
ഈ വര്‍ഷം ഫെബ്രുവരിയിലും ന്യൂസ് ക്ലിക്കിന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Income Tax Department Raids Offices of NewsClick, Newslaundry in Delhi