സി.പി.ഐ.എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്
Kerala News
സി.പി.ഐ.എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th April 2024, 11:02 am

തിരുവനന്തപുരം: സി.പി.ഐ.എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്. വെള്ളിയാഴ്ച ആദായനികുതി വകുപ്പ് ബാങ്കിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് നടപടി.

സി.പി.ഐ.എം നൽകിയ ആദായനികുതി റിട്ടേൺ ഈ അക്കൗണ്ടിൽ കാണിച്ചിരുന്നില്ല. അക്കൗണ്ടിൽ ഉള്ളത് അഞ്ച് കോടി പത്ത് ലക്ഷം രൂപയാണെന്ന് പാർട്ടി അറിയിച്ചു. ഏപ്രിൽ രണ്ടിന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പിൻവലിച്ച ഒരു കോടി രൂപ ചെലവാക്കരുതെന്ന് ആദായനികുതി വകുപ്പ് നിർദേശിച്ചു.

അടുത്തിടെ, 15 കോടി അടക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എമ്മിന് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. 2016-17 വര്‍ഷത്തിലെ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചപ്പോള്‍ ഒരു ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ നല്‍കാത്തതിനാണ് പിഴ ചുമത്തിയത്.

11 കോടി രൂപ പിഴ അടക്കണമെന്ന് കാട്ടി സി.പി.ഐക്കും ഇതേ ദിവസം നോട്ടീസ് ലഭിച്ചിരുന്നു.

Content Highlight: Income Tax Department has frozen the bank account of CPIM Thrissur District Committee