| Monday, 10th February 2020, 9:55 am

നടന്‍ വിജയിയെ വീണ്ടും ചോദ്യം ചെയ്യും; ആദായ നികുതി വകുപ്പ് നോട്ടീസയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: നടന്‍ വിജയിയെ വീണ്ടും ചോദ്യം ചെയ്യും. മൂന്ന് ദിവസത്തിനകം ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജയിക്ക് ആദായനികുതി വകുപ്പ് നോട്ടീസയച്ചു. സ്വത്ത് വിവരങ്ങള്‍ സുക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് നോട്ടീസ്.

ബുധനാഴ്ച്ച വൈകിട്ടായിരുന്നു വിജയിയെ ആദായ നികുതി വകുപ്പ് സംഘം ആദ്യം കസ്റ്റഡിയിലെടുത്തത്. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എ.ജി.എസ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു നടപടി. എന്നാല്‍ വിജയിയുടെ പേരില്‍ അനധികൃതമായി ഒന്നു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

പിന്നാലെ വിജയ് ചിത്രം മാസ്റ്റര്‍ ചിത്രീകരിക്കുന്ന നെയ്വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ ഭൂമി സിനിമാ ആവശ്യങ്ങള്‍ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. നിരോധിത മേഖല സിനിമ ചിത്രീകരണത്തിന് നല്‍കുന്നത് അവസാനിപ്പിക്കണമെന്നാണ് പൊന്‍ രാധാകൃഷ്ണന്റെ ആവശ്യം.

നേരത്തെ ബി.ജെ.പി ഇതേ ആവശ്യം ഉന്നയിച്ചിട്ടില്ല. ആദായ നികുതി പരിശോധനയുമായി ബന്ധപ്പെട്ട് വിജയി ആരാധകരും ബി.ജെ.പിയും നേര്‍ക്കുനേര്‍ വന്നതിന് ശേഷമാണ് ബി.ജെ.പി ഇതേ ആവശ്യം ഉന്നയിക്കുന്നത്.

We use cookies to give you the best possible experience. Learn more