മുംബൈ: മഹാരാഷ്ട്രയില്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ നേതാക്കള്‍ക്കെതിരെ കരുതിക്കൂട്ടി ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ റെയ്ഡ് നടത്തുകയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ആദായ നികുതി വകുപ്പ് ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമേ നിലവിലുള്ളുവെന്നും അദ്ദേഹം പരിഹസിച്ചു.
മഹാരാഷ്ട്ര സര്‍ക്കാരിനുനേരെയുള്ള രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ ആദായനികുതി വകുപ്പിനെ ഉപയോഗിക്കുകയാണ്. എന്തുകൊണ്ടാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം റെയ്ഡുകള്‍ നടക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ അടുത്ത് വന്നപ്പോഴേക്കും ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം നിലവിലുള്ള ആദായനികുതി വകുപ്പ് മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും റെയ്ഡുകള്‍ ആരംഭിച്ചെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.
പരിശോധനകള്‍ എത്ര വേണമെങ്കിലും നടക്കട്ടെ. ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.