ചെന്നൈ: അണ്ണാ സര്‍വകലാശാല ലൈംഗികാതിക്രമ കേസില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട് തേടി മദ്രാസ് ഹൈക്കോടതി. ഡി.ജി.പിയും ചീഫ് സെക്രട്ടറിയും വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദേശം.
ചെന്നൈ: അണ്ണാ സര്‍വകലാശാല ലൈംഗികാതിക്രമ കേസില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട് തേടി മദ്രാസ് ഹൈക്കോടതി. ഡി.ജി.പിയും ചീഫ് സെക്രട്ടറിയും വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദേശം.
മദ്രാസ് ഹൈക്കോടതിയുടെ ബെഞ്ചിന് മുമ്പാകെ രണ്ട് അഭിഭാഷകര്‍ വിഷയത്തില്‍ കോടതി നടപടികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശം.
എന്താണ് സംഭവിച്ചതെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കട്ടെയെന്നും ഉച്ചയ്ക്ക് മുമ്പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ശേഷം വിഷയം വീണ്ടും പരിഗണിക്കാമെന്നും അറിയിച്ചു.
സംഭവത്തില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് തമിഴനാട്ടില്‍ നടക്കുന്നത്. കോളേജുകളിലെയും മറ്റ് സര്‍വകലാശാലകളിലെയും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികളുള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് കോടതിയുടെ ഇടപെടല്‍.
ചെന്നൈ അണ്ണാ സര്‍വകലാശാലയില്‍ വിദ്യര്‍ത്ഥിനി ലൈംഗാതിക്രമത്തിന് ഇരയാക്കപ്പെട്ട സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കേസില്‍ നടപടിയെടുക്കുന്നതിലും പെണ്‍കുട്ടിയുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്നുമാണ് ദേശീയ വനിതാ കമ്മീഷന്‍ പൊലീസിനെതിരെ വിമര്‍ശനമുന്നയിച്ചത്.
പ്രതിക്കെതിരെ മുമ്പുയര്‍ന്ന പരാതികളില്‍ നടപടിയെടുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടതിനാലാണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്നും കമ്മീഷന്‍ വിമര്‍ശനമുന്നയിച്ചു. തമിഴ്‌നാട്ടിലെ ക്രമസമാധാന നിലയെ കുറിച്ചും വനിതാ കമ്മീഷന്‍ ആശങ്ക ഉന്നയിച്ചിരുന്നു.
പെണ്‍കുട്ടിക്ക് സൗജന്യ വൈദ്യസഹായവും സംരക്ഷണവും ഉറപ്പാക്കണമെന്നും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വിജയ രഹത്കര്‍ നിര്‍ദേശിച്ചു. പെണ്‍കുട്ടിയുടെ വ്യക്തിവിവരങ്ങള്‍ പരസ്യമാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും കമ്മീഷന്‍ തമിഴ്‌നാട് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കുകയുണ്ടായി.
ഡിസംബര്‍ 23നാണ് അണ്ണാ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വെച്ച് രണ്ട് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത്. സുഹൃത്തിനോടൊപ്പം പള്ളിയില്‍ പോയി തിരിച്ച് വരികയായിരുന്നു പെണ്‍കുട്ടി. സര്‍വകാലാശാല ക്യാമ്പസിനുള്ളില്‍ വെച്ചായിരുന്നു അതിക്രമം. സുഹൃത്തിനെ അജ്ഞാതരായ രണ്ട് പേര്‍ ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കുകയും പെണ്‍കുട്ടിയെ സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു.
Content Highlight: Incident of rape of girl in Anna University; The Madras High Court sought the stand of the state government