| Sunday, 28th November 2021, 10:42 am

യുവതിയെ പീഡിപ്പിച്ച സംഭവം; സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിക്കും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവല്ല: തിരുവല്ലയില്‍ യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിക്കും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമെതിരെ കേസ്.

സി.പി.എം പ്രവര്‍ത്തകയായ യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. തിരുവല്ല കോടാലി ബ്രാഞ്ച് സെക്രട്ടറി സി.സി. സജിമോന്‍, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ നാസര്‍ എന്നിവരുള്‍പ്പെടെ 12 പേര്‍ക്കെതിരെയാണ് തിരുവല്ല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഒരു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറില്‍ വെച്ച് യുവതിക്ക് ജ്യൂസ് നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയും ചിത്രങ്ങള്‍ പുറത്ത് വിടാതിരിക്കാന്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

പീഡനം, നഗ്ന വീഡിയോ പ്രചരിപ്പിക്കല്‍, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് സജിക്കും നാസറിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വീഡിയോ പ്രചരിപ്പിച്ച കേസിലാണ് തിരുവല്ല നഗരസഭയിലെ കൗണ്‍സിലര്‍മാരും അഭിഭാഷകനുമടക്കം 10 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

എന്നാല്‍ സജിമോനെതിരെ മുമ്പും സമാനരീതിയിലുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വിവാഹിതയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലും ആള്‍മാറാട്ടം നടത്തി ഡി.എന്‍.എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ചതിലും ഇയാള്‍ക്കെതിരെ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഈ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയായിരുന്ന സജിമോനെ പാര്‍ട്ടി തരംതാഴ്ത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Incident of molestation of a young woman; Case against CPI (M) branch secretary and DYFI activist

Latest Stories

We use cookies to give you the best possible experience. Learn more