അടൂര്‍: എറണാകുളം എ.ആര്‍ ക്യാമ്പില്‍ വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയ സംഭവത്തില്‍ ഉദ്യോഗസ്ഥന് വീഴച്ച പറ്റിയതായി റിപ്പോര്‍ട്ട്. എ.ആര്‍ ക്യാമ്പ് കമാന്റന്ററുടെതാണ് റിപ്പോര്‍ട്ട്.
വെടിയുണ്ടകള്‍ അതീവ സുരക്ഷയുടെ സൂക്ഷിക്കേണ്ടതാണെന്നും ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊച്ചി കമ്മീഷണര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് കമ്മീഷണര്‍ ഇന്നലെ (വെള്ളി) കമ്മീഷണര്‍ അറിയിച്ചിരുന്നു. എ.ആര്‍ ക്യാമ്പ് കമാന്റന്ററുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും നടപടിയെടുക്കുക. ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസര്‍വ് എസ്.ഐ സജീവനെതിരെയായിരിക്കും നടപടി.
മാര്‍ച്ച് 10നാണ് എ.ആര്‍ ക്യാമ്പിന്റെ അടുക്കളയില്‍ സ്‌ഫോടനം നടന്നത്. ക്ലാവ് പിടിച്ച വെടിയുണ്ടകള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ചട്ടയിലിട്ട് വറക്കുകയായിരുന്നു.
ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കായി വെടിയുണ്ടകള്‍ തയ്യാറാക്കുമ്പോഴാണ് സംഭവം.
സാധാരണയായി ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാര ചടങ്ങുകളില്‍ ആചാരവെടിക്കായി ഉപയോഗിക്കുന്ന ബ്ലാങ്ക് അമ്യൂണിഷന്‍ വെയിലത്ത് വെച്ച് ചൂടാക്കിയ ശേഷമാണ് ഉപയോഗിക്കുക. എന്നാല്‍ ചടങ്ങുകള്‍ക്ക് മുമ്പ് ഇത് ചെയ്യാന്‍ ഉദ്യോഗസ്ഥന്‍ മരിക്കുകയായിരുന്നു.
പിന്നാലെ പെട്ടെന്ന് ചൂടായി കിട്ടുമെന്ന കാരണത്താലാണ് വെടിയുണ്ട ചട്ടിയിലിട്ട് ഉദ്യോഗസ്ഥന്‍ ചൂടാക്കിയത്. പിച്ചള കാട്രിജിനുള്ളില്‍ വെടിമരുന്ന് നിറച്ചാണ് ബ്ലാങ്ക് അമ്യൂണിഷന്‍ തയ്യാറാക്കുന്നത്.
ഇതില്‍ ബുള്ളറ്റ് ഉണ്ടാവുകയില്ല. അതിനാല്‍ തന്നെ വെടിയുതിര്‍ക്കുമ്പോള്‍ ശബ്ദവും പുകയും മാത്രമേ ഉണ്ടാവുകയുള്ളു. ഈ വെടിമരുന്നിന് തീ പിടിച്ചതോടെയാണ് ഉണ്ടകള്‍ ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിച്ചത്. ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പെടെ ഉണ്ടായിരുന്ന അടുക്കളയിലാണ് സ്‌ഫോടനം നടന്നത്.
Content Highlight: Incident of heating bullets in a pan at Ernakulam AR camp; Report of officer’s lapse