കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ സംവിധായകന് ബാലചന്ദ്ര കുമാറിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ എറണാകുളത്തെത്തിയാണ് ബാലചന്ദ്ര കുമാര്‍ മൊഴി രേഖപ്പെടുത്തിയത്.
മൊഴി തൊട്ടടുത്ത ദിവസം തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ചൊവ്വാഴ്ചയാണ് കേസില്‍ തുടരാന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രോസിക്യൂഷന്റെ ഹരജി ഹൈക്കോടതി പരിഗണിക്കുന്നത്.
സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. പ്രോസിക്യൂട്ടറുടെ അസാന്നിധ്യത്തില്‍ വിചാരണ മാറ്റിവെക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് നടിയുടെ ദൃശ്യങ്ങള്‍ ദീലീപിന്റെ ഹരജിയില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും മികച്ച സാങ്കേതിക വിദ്യയുള്ള സ്റ്റുഡിയോയില്‍ ഇരുന്ന് ഇത് ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ കണ്ടുവെന്നും പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചിരുന്നു. ആ ദൃശ്യത്തിലുള്ള കാര്യങ്ങള്‍ കൃത്യമായി എങ്ങനെ വിശദീകരിക്കുന്നുവെന്ന ചോദ്യമാണ് പ്രോസിക്യൂഷന് ഉയര്‍ത്തിയത്.
ദൃശ്യങ്ങള്‍ കാണണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജിയിലാണ് പ്രോസിക്യൂഷന് രേഖാമൂലം മറുപടി നല്‍കിയത്.
കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കേസിലെ രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചത് തന്നില്‍ ഭയമുണ്ടാക്കുന്നുണ്ടെന്നും കത്തില്‍ നടി പറയുന്നതായാണ് റിപ്പോര്‍ട്ടര്‍ ടി.വി പറയുന്നത്.