| Sunday, 24th May 2020, 11:23 am

അമേരിക്കയിൽ കൊവി‍ഡ് ബാധിച്ച് മരിച്ചവരുട എണ്ണം ഒരു ലക്ഷത്തോട് അടുക്കുന്നു; ദുരന്തത്തിന്റെ വ്യാപ്തി അറിയിക്കാൻ ഒന്നാം പേജിൽ ആയിരം മരണവാർത്ത നൽകി ന്യൂയോർക്ക് ടൈംസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: അമേരിക്കയിലെ കൊവിഡ് രോ​ഗികളുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുമ്പോൾ ദുരന്തത്തിന്റെ വ്യാപ്തി അറിയിക്കാൻ ഒന്നാം പേജിൽ ആയിരം മരണവാർത്ത നൽകി ന്യൂയോർക്ക് ടൈംസ്. ഞായറാഴ്ച്ച പുറത്തിറക്കിയ പത്രത്തിന്റെ പ്രിന്റ് എഡിഷനിലാണ് ആയിരം മരണ വാർത്ത നൽകിയിരിക്കുന്നത്.

ദുരന്തിന്റെ വ്യാപ്തി അറിയിക്കാനാണ് ഇത്തരത്തിൽ പത്രത്തിന്റെ ഒന്നാം പേജിൽ ആയിരം മരണവാർത്ത നൽകിയതെന്ന് ന്യൂയോർക്ക് ടൈംസ് പ്രതികരിച്ചു. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് മരണപ്പെട്ടവരുടെ പേരും വിവരങ്ങളും മാത്രമാണ് വാർത്തയിൽ കൊടുത്തതെന്നു ന്യൂയോർക്ക് ടൈംസ് പറഞ്ഞു.

ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി ട്രാക്കറിന്റെ കണക്കനുസരിച്ച് ഇതിനോടകം അമേരിക്കയിൽ 97,000 ആളുകൾ മരണപ്പെട്ടു. കൊവിഡ് ബാധിച്ച് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ടത് അമേരിക്കയിലാണ്. കൊവി‍ഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താതിന്റെ പേരിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

We use cookies to give you the best possible experience. Learn more