| Saturday, 13th October 2012, 12:08 pm

ലോകത്തിലെ ഏറ്റവും വലിയ കോക്‌ടെയില്‍ ലണ്ടനില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വില കൂടിയ കോക്‌ടെയില്‍ ലണ്ടനിലെ പ്ലേബോയ് ക്ലബ്ബില്‍ വില്‍ക്കുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ചേരുവകളാണ് ഈ കോക്‌ടെയില്‍ നിര്‍മ്മിക്കാനുപയോഗിക്കുന്നത്.

ഫ്രഞ്ച് വിപ്ലവത്തിന് മുന്‍പുള്ള കാലത്തെ പ്രത്യേക ചേരുവകള്‍ ചേര്‍ത്താണ് ഈ കോക്‌ടെയില്‍ ഉണ്ടാക്കിയതെന്ന് ക്ലബ്ബിലെ കലാബ്‌റെസെ ബാര്‍ അവകാശപ്പെടുന്നു.[]

ഗ്ലാസിന് 5500 പൗണ്ട് (ഏകദേശം 4565000 രൂപ) ആണ് ഇതിന്റെ വില. പ്രധാനമായും നാല് ചേരുവകളാണ് ഈ കോക്‌ടെയിലിന്റെ സവിശേഷതകള്‍.

ജൂലൈയില്‍ ഇത് പുറത്തിറക്കാനായിരുന്നു പദ്ധതി. പക്ഷേ, ചേരുവകള്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ഒര് കുപ്പി പൊട്ടിപ്പോയി. എന്നാല്‍, ഇതിന് പകരം കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് കലാബ്‌റെസെ പറയുന്നു. കലാബ്‌റെസെയുടെ അവകാശവാദങ്ങള്‍ ഗിന്നസ് ലോക റെക്കോര്‍ഡ് വൃത്തങ്ങള്‍ പരിശോധിച്ച് വരികയാണ്.

നിലവില്‍ ഏറ്റവും വിലയുള്ള കോക്‌ടെയില്‍ ലഭിക്കുന്നത് ദുബായിലെ ബുര്‍ജ് അല്‍ അറബ് ഹോട്ടലിലാണ്; വില 3766.52 പൗണ്ട്, ഇന്ത്യന്‍ വില ഏകദേശം 312578 രൂപ.

We use cookies to give you the best possible experience. Learn more