[share]
[] കല്‍പറ്റ: വയനാട്ടിലെ അരപ്പറ്റയില്‍ ഹാരിസണ്‍ ഭൂമിയില്‍ കുടില്‍കെട്ടി താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള ശ്രമം സംഘര്‍ഷത്തെ തുടര്‍ന്ന് തത്കാലത്തേക്ക് നിര്‍ത്തിവെച്ചു. സമരക്കാരുമായി ജില്ലാ ഭരണകൂടം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നിര്‍ത്തി ചര്‍ച്ചയ്ക്കുള്ള സാധ്യത തെളിഞ്ഞത്.
ഒഴിപ്പിക്കല്‍ നടപടി നൂറുകണക്കിന് സി.പി.ഐ.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. കുടിയൊഴിപ്പിക്കലില്‍ പ്രതിഷേധിച്ച് രണ്ടുപേര്‍ ആത്മഹത്യക്ക് ശ്രമിച്ചു.
സമരക്കാരിലെ ഒരു സ്ത്രീ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചപ്പോള്‍ യുവാവ് മരത്തിന് മുകലില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി. യുവതിയുടെ ആത്മഹത്യ ശ്രമം പോലീസ് ഇടപെട്ട് തടയുകയായിരുന്നു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോലീസും ജില്ലാ ഭരണകൂടവും ഒഴിപ്പിക്കല്‍ നടപടിക്കായി എത്തിയത്. ഇവിടെ കൈയേറി കുടില്‍കെട്ടി താമസിക്കുന്നവര്‍ എന്തുവന്നാലും ഒഴിയാന്‍ തയാറല്ലെന്ന് പ്രഖ്യാപിച്ച് ശക്തമായ പ്രതിഷേധം തീര്‍ത്തതോടെയാണ് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.
അതിനിടെ നെടുമ്പാലയില്‍ നിന്ന് കുടിയിറക്കിയവരെ റവന്യൂ പൊലീസ് സംഘം മേപ്പാടി എല്‍.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ നിന്ന് ബലം പ്രയോഗിച്ച് ഇവരെ വീണ്ടും ഒഴിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കെല്ലാം വീടുണ്ടെന്ന വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഇവരെ വീണ്ടും ഒഴിപ്പിക്കാന്‍ ശ്രമം നടത്തിയത്.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോലീസും ജില്ലാ ഭരണകൂടവും ഒഴിപ്പിക്കല്‍ നടപടിക്കായി എത്തിയത്. ഇവിടെ കൈയേറി കുടില്‍കെട്ടി താമസിക്കുന്നവര്‍ എന്തുവന്നാലും ഒഴിയാന്‍ തയാറല്ലെന്ന് പ്രഖ്യാപിച്ചാണ് ശക്തമായ പ്രതിഷേധം തീര്‍ത്തത്.
പ്രദേശത്ത് സി.പി.ഐ.എമ്മിന്റെയും സമരക്കാരുടെയും നേതൃത്വത്തില്‍ പ്രതിഷേധം നടക്കുകയാണ്.
ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ ഭൂമി എന്ന പേരില്‍ എട്ടോളം കുടുംബങ്ങളെയാണ് റവന്യൂ പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കുടിയൊഴിപ്പിച്ചിരുന്നത്. എന്നാല്‍ ഇത് പാരിസണിന്റെ ഭൂമിയല്ലെന്നും ഭൂസമരക്കാരും കുടുംബങ്ങളും കഴിഞ്ഞിരുന്നത് വനം വകുപ്പ് വിജ്ഞാപനം ചെയ്ത സ്ഥലത്തായിരുന്നെന്നും വ്യക്തമായിരുന്നു. കുടിയൊഴിപ്പിക്കേണ്ടത് സി.പി.ഐ.എം പ്രവര്‍ത്തകര്‍ കൈയ്യേറിയ സ്ഥലമാണെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.