വാഷിങ്ടണ്‍: യു.എസില്‍ പൊലീസ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ജോര്‍ജ് ഫ്ളോയിഡിന് നീതി തേടിക്കൊണ്ട് വാഷിങ്ടണ്‍ ഡി.സിയില്‍ ഇന്നലെ രാത്രി നടന്ന പ്രതിഷേധപ്രകടനത്തിനിടെയുണ്ടായ പൊലീസ് അതിക്രമത്തിനിടെ പ്രതിഷേധക്കാര്‍ക്ക് അഭയം നല്‍കി ഇന്ത്യന്‍ അമേരിക്കനായ രാഹുല്‍ ദുബെ.
പൊലീസുകാരുടെ അതിക്രമത്തെ തുടര്‍ന്ന് ചിതറിയോടിയ 80 ഓളം വരുന്ന പ്രതിഷേധക്കാര്‍ക്കാണ് രാഹുല്‍ അഭയം നല്‍കിയത് പ്രതിഷേധപ്രകടനത്തിന് പിന്നാലെ പൊലീസ് സ്ട്രീറ്റ് ബ്ലോക്ക് ചെയ്യുകയും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. പിന്നാലെയാണ് പ്രതിഷേധക്കാര്‍ക്കായി സ്വന്തം വീടിന്റെ വാതില്‍ രാഹുല്‍ തുറന്നത്.
പ്രതിഷേധക്കാരെയെല്ലാം വീടിനുള്ളില്‍ കയറ്റി സുരക്ഷിതരാക്കുകയായിരുന്നു രാഹുല്‍ ദുബെ. വസതിക്കുള്ളില്‍ വെച്ച് എടുത്ത ചില ഫോട്ടോകള്‍ പ്രതിഷേധക്കാര്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. രാഹുലിന്റെ നടപടി യു.എസിലെ പ്രധാന മാധ്യമങ്ങളിലെല്ലാം വാര്‍ത്തയാണ്. ബി.ബി.സി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും രാഹുലിന്റെ ഈ നടപടിയെ വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
13 വയസുകാരനായ എന്റെ മകന് അവന്‍ തന്നെയായി വളരാന്‍ കഴിയുമെന്ന് താന്‍ പ്രതീക്ഷിക്കുന്നത് എന്നായിരുന്നു തന്നെ കുറിച്ചുള്ള വാര്‍ത്തകളോട് രാഹുല്‍ ദുബെ പ്രതികരിച്ചത്.
This is Rahul.
Rahul saved 62 DC protesters who were trapped for hours on his block by police. He allowed them to stay all night, fed them, charged their phones, and most importantly kept them safe.
ഫ്ളോയ്ഡിന്റെ മരണത്തെ തുടര്‍ന്നുള്ള പ്രതിഷേധം ഒന്‍പത് ദിവസം പിന്നിട്ടിരിക്കുകയാണ്. അമേരിക്കന്‍ തെരുവുകളില്‍ വന്‍ പ്രക്ഷോഭമാണ് ജോര്‍ജ് ഫ്ളോയ്ഡിന്റെ മരണത്തില്‍ നടന്നു വരുന്നത്.