| Wednesday, 14th September 2016, 10:03 am

അനാഥാലയമാണോ വാടകഗര്‍ഭത്തിലൂടെ ജനിച്ച കുട്ടിയുടെ വിധി; ബ്രിട്ടനെ ചോദ്യം ചെയ്ത് സുഷമാ സ്വരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാടക ഗര്‍ഭത്തിലൂടെ ബ്രിട്ടീഷ് ദമ്പതികള്‍ക്ക് ഇന്ത്യയില്‍ ജനിച്ച കുഞ്ഞിന് പാസ്‌പോര്‍ട്ട് ലഭിക്കാത്തത് മൂലം അനാഥാലയത്തിലേക്ക് മാറ്റുന്നതിനെതിരെ വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് രംഗത്തെത്തി. ടിറ്റ്വറിലൂടെയാണ് മന്ത്രി  ബ്രിട്ടനെതിരെ ആഞ്ഞടിച്ചത്. വാടക ഗര്‍ഭത്തിലൂടെ ജനിക്കുന്ന കുട്ടികളുടെ വിധി അനാഥാലായമാണോയെന്ന് മന്ത്രി ട്വീറ്റ് ചെയ്തത്.


മുംബൈ: വാടക ഗര്‍ഭത്തിലൂടെ ബ്രിട്ടീഷ് ദമ്പതികള്‍ക്ക് ഇന്ത്യയില്‍ ജനിച്ച കുഞ്ഞിന് പാസ്‌പോര്‍ട്ട് ലഭിക്കാത്തത് മൂലം അനാഥാലയത്തിലേക്ക് മാറ്റുന്നതിനെതിരെ വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് രംഗത്തെത്തി. ടിറ്റ്വറിലൂടെയാണ് മന്ത്രി  ബ്രിട്ടനെതിരെ ആഞ്ഞടിച്ചത്. വാടക ഗര്‍ഭത്തിലൂടെ ജനിക്കുന്ന കുട്ടികളുടെ വിധി അനാഥാലായമാണോയെന്ന് മന്ത്രി ട്വീറ്റ് ചെയ്തത്.

ബ്രിട്ടീഷുകാരായ ക്രിസിനും മിഷേല്‍ ന്യൂമേനും മൂന്ന് മാസം മുമ്പാണ് വാടക ഗര്‍ഭത്തിലൂടെ പെണ്‍കുഞ്ഞ് ജനിച്ചത്. മുംബൈയില്‍ വെച്ചായിരുന്നു കുഞ്ഞിന്റെ ജനനം. ജൂണ്‍ 3ാം തീയ്യതി കുഞ്ഞിന്റെ പാസ്‌പോര്‍ട്ടിനു വേണ്ടി അപേക്ഷിച്ചെങ്കിലും പാസ്‌പോര്‍ട്ടോ മറ്റ് യാത്രാ രേഖകളോ ഇതു വരെ ശരിയായിട്ടില്ല.

ഇക്കാര്യത്തില്‍ ബ്രിട്ടീഷ് കോണ്‍സുലേറ്റില്‍ നിന്നും അനുകൂലമായ യാതൊരു നിലപാടും ഉണ്ടായിട്ടില്ല. മെഡിക്കല്‍ വിസയിലുള്ള മാതാപിതാക്കളുടെ വിസയുടെ കാലാവധി ഒക്ടോബര്‍ 7ാം തിയ്യതി കഴിയും. ഈ സാഹചര്യത്തില്‍ കുട്ടിയെ മാതാപിതാക്കള്‍ അനാഥാലയത്തിലേക്കാണ്ട അവസ്ഥയിലാണിപ്പോള്‍.

ഇതിനെതിരെയാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രംഗത്തെത്തിയത്. വാടകഗര്‍ഭധാരണം ബ്രിട്ടണില്‍ നിരോധിച്ചെങ്കിലും വാടകഗര്‍ഭത്തിലുടെ  ജനിച്ച കുട്ടിക്ക്  ബ്രിട്ടന്‍ പാസ്‌പോര്‍ട്ട് അനുവദിക്കണം, വാടകഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അഭിഭാഷകര്‍ കുഞ്ഞിനെ സഹായിക്കാന്‍ രംഗത്തെത്തണമെന്നും
സുഷമാസ്വരാജ് ട്വീറ്റ് ചെയതു.

ഇന്ത്യയില്‍ കഴിഞ്ഞ മാസം മുതല്‍  വാടകഗര്‍ഭധാരണത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പുതിയ നിയമമനുസരിച്ച്  രക്ത ബന്ധത്തിലുള്ളവര്‍ക്കിടയില്‍ മാത്രമേ  വാടക ഗര്‍ഭധാരണത്തിന് അനുമതിയുള്ളൂ. ബ്രിട്ടീഷ് ദമ്പതികളായ മിഷേലും ക്രിസും  ഈ  നിയമം നിലവില്‍ വരുന്നതിനു മുമ്പ് വാടക ഗര്‍ഭധാരണത്തിലുടെ  മാതാപിതാക്കളായവരാണ്.

We use cookies to give you the best possible experience. Learn more