| Wednesday, 30th December 2020, 1:23 pm

തൃശൂരില്‍ ബി.ജെ.പിയെ പുറത്താക്കാന്‍ ഒത്തുചേര്‍ന്ന് യു.ഡി.എഫും എല്‍.ഡി.എഫും; ശേഷം രാജി പ്രഖ്യാപനവും നാടകീയ നീക്കങ്ങളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് കരുതിയ അവിണിശ്ശേരി പഞ്ചായത്തില്‍ നാടകീയ നീക്കങ്ങള്‍.

ബി.ജെ.പിക്ക് മുന്‍തൂക്കമുണ്ടായിരുന്ന പഞ്ചായത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒരുമിച്ച് നിന്ന് ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യുകയായിരുന്നു.

യു.ഡി.എഫ് പിന്തുണയോട് കൂടി എല്‍.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിജയിക്കുകയും ചെയ്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് ശേഷവും അതിനാടകീയ നീക്കങ്ങളാണ് അവിണിശ്ശേരി പഞ്ചായത്തില്‍ അരങ്ങേറിയത്.

പതിനാല് സീറ്റില്‍ ആറ് സീറ്റുകളാണ് ബി.ജെ.പിക്ക് പഞ്ചായത്തില്‍ ലഭിച്ചത്. അഞ്ച് സീറ്റ് എല്‍.ഡി.എഫും മൂന്ന് സീറ്റില്‍ യു.ഡി.എഫും വിജയിക്കുകയായിരുന്നു.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ യു.ഡി.എഫ് പിന്തുണയോട് കൂടി അധികാരത്തിലെത്താനില്ലെന്ന നിലപാട് പ്രഖ്യാപിച്ച് തെരഞ്ഞെടുക്കപ്പെട്ട എല്‍.ഡി.എഫിന്റെ പ്രസിഡന്റ് രാജി സമര്‍പ്പിക്കുകയായിരുന്നു.

ഇതോടെ പഞ്ചായത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്തേണ്ട സ്ഥിതിയാണുള്ളത്. പതിനഞ്ച് ദിവസത്തിന് ശേഷം വിഷയത്തില്‍ തീരുമാനമെടുക്കുമെന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചത്.
ഇതോടുകൂടി അധികാരം നിലനിര്‍ത്താനുള്ള നീക്കങ്ങള്‍ ശക്തമാക്കുകയാണ് ബി.ജെ.പി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: In Trissur’s Avinisseri LDF and UDF joins to defeat BJP

We use cookies to give you the best possible experience. Learn more